വാക്‌സിന്‍ വിരുദ്ധ പ്രചാരകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടി താന്‍ ഉദ്ഘാടനം ചെയ്യുന്നില്ല; വിശദീകരണവുമായി വികെസി മമ്മദ് കോയ എംഎല്‍എ

ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി വികെസി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

വാക്‌സിന്‍ വിരുദ്ധ പ്രചാരകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടി താന്‍ ഉദ്ഘാടനം ചെയ്യുന്നില്ല; വിശദീകരണവുമായി വികെസി മമ്മദ് കോയ എംഎല്‍എ

ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നതായുള്ള പ്രചരണം നിഷേധിച്ച് വികെസി മമ്മദ് കോയ എംഎല്‍എ രംഗത്ത്. വടക്കഞ്ചേരിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും തന്റെ അറിവോടുകൂടിയല്ല പരിപാടി നടക്കുന്നതെന്നും മമ്മദ് കോയ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

തന്റെ ചിത്രവും പേരും ഉപയോഗിച്ച് കോഴിക്കോട് ഫറോക്കില്‍ പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാനും പരിപാടിയുടെ സംഘാടകരോട് എംഎല്‍എ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ അഞ്ചിന് ഫറോക്ക് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കുന്ന ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണം വികെസി മമ്മദ് കോയ എംഎല്‍എ പങ്കെടുക്കുന്നു എന്നാണ്  പോസ്റ്ററുകള്‍ പ്രചരിച്ചത്. വാട്‌സ് ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും പ്രചരണം നടന്നുവരികയായിരുന്നു.

വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിന്റേയും പ്രകൃതി ചികിത്സയുടേയും പേരില്‍ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട വ്യക്തിയാണ് ജേക്കബ് വടക്കഞ്ചേരി. ഇത്തരമൊരു വ്യക്തിയുടെ പരിപാടി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി വികെസി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Read More >>