നിരോധനം മറികടന്ന് 'സൈറ്റ്' സന്ദര്‍ശിച്ചാല്‍ മൂന്നു വർഷം തടവ് അല്ലെങ്കില്‍ മൂന്നു ലക്ഷം രൂപ പിഴ

കയ്യില്‍ കാശുണ്ടെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ ഇനി നിരോധിത വെബ്‌സൈറ്റുകള്‍ തുറക്കാന്‍ ശ്രമിക്കേണ്ടതുള്ളു.

നിരോധനം മറികടന്ന്

ഇതാണ് പുതിയ ഡിജിറ്റല്‍ ഇന്ത്യ. ഇന്റര്‍നെറ്റ്‌ ദാതാക്കളുടെ സഹായത്തോടെയും കോടതിയുടെ നിര്‍ദ്ദേശവും അനുസരിച്ചും കേന്ദ്ര സർക്കാർ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ്  രാജ്യത്ത്  നിരോധിച്ചത്.

എന്നാൽ നിരോധിത സൈറ്റുകള്‍ തുറന്നു നോക്കുന്നതിന്  വിലക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ കടുത്ത ശിക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ ഇനിയങ്ങനെയല്ല കാര്യങ്ങള്‍.

ഇനിമുതൽ നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിങ്ങളെ ജയിലില്‍ എത്തിക്കും. 3 വര്‍ഷത്തെ ജയില്‍ ശിക്ഷയും 3 ലക്ഷം പിഴയുമാണ് നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ശിക്ഷ. ഡിജിറ്റൽ ഡൊമൈനുകളിലെ ഇടപാടുകളിൽ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായാണിത്.


ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഒരു സൈറ്റിന്റെ സന്ദര്‍ശകനാകുക, ടോരെന്റ്റില്‍ നിന്നും ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക, ഇമേജ്ബാം പോലെയുള്ള സൈറ്റിലെ ചിത്രങ്ങള്‍ കാണുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിക്കുന്നതും ഈ ശിക്ഷകള്‍ നേടിത്തരും.

നേരത്തെ ബ്ലോക്ക് ചെയ്തിരിക്കുന്ന സൈറ്റുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിര്‍ദ്ദേശപ്രകാരം ഈ യുആര്‍എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശം മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍, ഈ യുആര്‍എല്ലിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957 ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63-എ, 65, 65-എ വകുപ്പുകള്‍ പ്രകാരം 3-വര്‍ഷത്തെ ജയില്‍ ശിക്ഷയും 3-ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന സന്ദേശമാകും കാണുക.

Read More >>