ലാലേട്ടന്റെ 111 ചിത്രങ്ങള്‍; വിശാഖ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്

മലയാള ചലച്ചിത്ര താരത്തിന്‍റെ ഏറ്റവും അധികം ചിത്രങ്ങള്‍ വരച്ചതിന്റെ ദേശീയ റെക്കോര്‍ഡാണ് വിശാഖ് സ്വന്തമാക്കിയിരിക്കുന്നത്.

ലാലേട്ടന്റെ 111 ചിത്രങ്ങള്‍; വിശാഖ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്

തിരുവനന്തപുരം: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ 111 ചിത്രങ്ങള്‍ വരച്ച തിരുവനന്തപുരം ഗൌരീശപട്ടം സ്വദേശി വിശാഖ് ആര്‍.എസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡസില്‍ ഇടം നേടി.visakh

ഒരു മലയാള ചലച്ചിത്ര താരത്തിന്‍റെ ഏറ്റവും അധികം ചിത്രങ്ങള്‍ വരച്ചതിന്റെ ദേശീയ റെക്കോര്‍ഡാണ് വിശാഖ് സ്വന്തമാക്കിയിരിക്കുന്നത്.vishakh-2
മോഹന്‍ ലാലിന്‍റെ ജന്മ ദിനമായ മെയ്‌ 21ന്, വിശാഖ് താന്‍ വരച്ച 111 മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനം  ഗൌരീശപട്ടം  എന്‍എസ്എസ് ഹാളില്‍ വച്ച് നടത്തിയിരുന്നു. 18 ദിവസങ്ങള്‍ കൊണ്ടാണ് വിശാഖ് ഈ 111 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത വിശാഖ് ബി ടെക് ബിരുദധാരിയാണ്.