"പിന്നെയും അതി ദയനീയം": വിനോദ് മങ്കര

പിന്നെയും എന്ന ചിത്രം തന്നെ നിരാശനാക്കിയെന്നും അതി ദയനീയമാണ് ചിത്രത്തിന്റെ അവസ്ഥയെന്നും വിനോദ് മങ്കര തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

"പിന്നെയും അതി ദയനീയം": വിനോദ് മങ്കര

ദിലീപ്–കാവ്യ മാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ 'പിന്നെയും' എന്നാ സിനിമയെ വിമര്‍ശിച്ചു  സംവിധായകൻ വിനോദ് മങ്കര. കഴിഞ്ഞ ദിവസം ഡോ. ബിജുവും ഈ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പിന്നെയും എന്ന ചിത്രം തന്നെ നിരാശനാക്കിയെന്നും അതി ദയനീയമാണ് ചിത്രത്തിന്റെ അവസ്ഥയെന്നും  വിനോദ് മങ്കര തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ദിലീപ്,കാവ്യ എന്നിവരുടെ മുഖത്തെ സ്വാഭാവിക മനുഷ്യഭാവങ്ങള്‍ മുഴുവന്‍ അലക്കി കളഞ്ഞ് അവരെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുകയാണ് അടൂര്‍ ചെയ്തതെന്നും വിനോദ് ആരോപിക്കുന്നു.