വിനോദ് കുമാര്‍ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം

ആദ്യഘട്ടത്തില്‍ കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ജ്യോതിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് തുടര്‍ അന്വേഷണങ്ങള്‍ക്ക് വഴി തെളിയിച്ചത്.

വിനോദ് കുമാര്‍ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം

മഞ്ചേരി: വളാഞ്ചേരി വിനോദ് കുമാര്‍ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ ജ്യോതി, സുഹൃത്ത് സാജിദ് യൂസുഫ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമേ,  42,500 രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എംആര്‍ അനിതയാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2015 ഒക്ടോബര്‍ എട്ടിനാണ് വളാഞ്ചരേിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. വിനോദ്കുമാറിനെ കൊല്ലപ്പെട്ട നിലയിലും ഭാര്യ ജ്യോതിയെ കഴുത്തിന് മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍ പൂര്‍ണ നഗ്നായി കാണപ്പെട്ട വിനോദ് കുമാറിന്റെ ശരീരത്തില്‍ 32 വെട്ടുകളാണുണ്ടായിരുന്നത്.


ആദ്യഘട്ടത്തില്‍ കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ജ്യോതിയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് തുടര്‍ അന്വേഷണങ്ങള്‍ക്ക് വഴി തെളിയിച്ചത്.

മറ്റൊരു സ്ത്രീയെ വിനോദ് കുമാര്‍ വിവാഹം കഴിച്ചത് ജ്യോതി അറിഞ്ഞതിന് പിന്നാലെയുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിനോദിന് ഒരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ ജ്യോതിയെ അറിയിച്ചത് യൂസഫ് ആയിരുന്നു. ഈ  ബന്ധത്തില്‍ വിനോദ് കുമാറിന് ഒരു കുട്ടിയുമുണ്ടായിരുന്നു.

വിനോദിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു യൂസഫ് താമസിച്ചിരുന്നത്. വിനോദിനെ കൊലപ്പെടുത്താന്‍ ജ്യോതി അഞ്ചു ലക്ഷം രൂപ നല്‍കി കുടുംബ സുഹൃത്തായ യൂസുഫിനെ ഏല്‍പ്പിച്ചന്നൊണ് കേസ്.

Read More >>