വിവാദ പ്രസംഗം; ബാലകൃഷ്ണപിള്ളയ്ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്

നായര്‍ സമുദായത്തിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും വീടുകളുടെ മുറ്റത്ത് സുന്നത്ത് ചെയ്ത കുട്ടികള്‍ അച്ഛനില്ലാതെ ഓടിനടക്കാനിടവരരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചത് തിരുവനന്തപുരത്തെ പെണ്‍കുട്ടി ലൗജിഹാദില്‍ ഉള്‍പ്പെട്ടത് സൂചിപ്പിച്ചായിരുന്നുവെന്നും വിനോദ് പറഞ്ഞു.

വിവാദ പ്രസംഗം; ബാലകൃഷ്ണപിള്ളയ്ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്

ഹിന്ദു ഇതര മതങ്ങളെ അടിച്ചാക്ഷേപിച്ച് പ്രസംഗിച്ച ബാലകൃഷ്ണപിള്ളയ്ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. ന്യൂനപക്ഷ സമുദായങ്ങളെ അടിച്ചാക്ഷേപിച്ചുവെന്ന രീതിയില്‍ പിള്ളയെ ക്രൂശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു. പിള്ള രാഷ്ട്രീയ നേതാവ് എന്നതിലുപരി സാമുദായിക നേതാവാണെന്ന് വിശ്വഹിന്ദു പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് കാവടിയില്‍ വിനോദ് പറഞ്ഞു.

നായര്‍ സമുദായ അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് പിള്ള പ്രസ്താവന നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തിയില്‍ ഹിന്ദു സമുദായം ശോഷിച്ചു വരുന്നതായാണ് അദ്ദേഹം സൂചിപ്പിച്ചത്. അത് സത്യവുമാണ്- വിനോദ് പറഞ്ഞു.

നായര്‍ സമുദായത്തിലെ പെൺകുട്ടികള്‍ സുരക്ഷിതരല്ലെന്നും വീടുകളുടെ മുറ്റത്ത് സുന്നത്ത് ചെയ്ത കുട്ടികള്‍ അച്ഛനില്ലാതെ ഓടിനടക്കാനിടവരരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചത് തിരുവനന്തപുരത്തെ പെണ്‍കുട്ടി ലൗജിഹാദില്‍ ഉള്‍പ്പെട്ടത് സൂചിപ്പിച്ചായിരുന്നുവെന്നും വിനോദ് പറഞ്ഞു. കമുകിന്‍ചേരി്യില്‍ നടന്ന എന്‍എസ്എസ് യോഗത്തിലാണ് ആര്‍ ബാലകൃഷ്ണപിള്ള വിവാദ പ്രസ്താവന നടത്തിയത്.

Read More >>