ഒളിമ്പിക് ടെന്നീസ്: വീനസ് വില്യംസ് പുറത്ത്

ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ നിരാശകള്‍ക്ക് പിന്നാലെ മറ്റൊരു അട്ടിമറിക്ക് കൂടി റിയോ സാക്ഷ്യം വഹിച്ചിരിക്കുന്നു

ഒളിമ്പിക് ടെന്നീസ്:  വീനസ് വില്യംസ് പുറത്ത്

റിയോ: ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ നിരാശകള്‍ക്ക് പിന്നാലെ മറ്റൊരു അട്ടിമറിക്ക് കൂടി റിയോ സാക്ഷ്യം വഹിച്ചിരിക്കുന്നു.

നാല് തവണ സ്വര്‍ണ്ണ മെഡല്‍ ജേതാവായ വീനസ് വില്യംസ് ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫപ്‌കെന്‍സിനോടാണ് തോല്‍വി വഴങ്ങി ഒളിമ്പിക്സില്‍ നിന്നും പുറത്തായി. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ കോര്‍ട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് 36 വയസ്സുള്ള വീനസ് വില്യം ക്രിസ്റ്റന്‍ ഫപ്‌കെന്‍സിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍; 4-6, 6-3, 7-6 (7/5).

പല അവസരങ്ങളിലും ശക്തമായി ചുമക്കുന്ന വീനസിനെയായിരുന്നു ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്. ഞായറാഴ്ചയാണ് സെറീന വില്യംസിനൊപ്പം വനിതാ വിഭാഗം ഡബിള്‍സില്‍ വീനസ് വില്യംസിന്റെ അടുത്ത മത്സരം.

Read More >>