വേണുവിന്റെ ചിത്രത്തില്‍ ഫഹദും, പൃഥ്വിയും, മഞ്ജുവും

ക്യാമറാമാന്‍ വേണു പുതിയ രണ്ട് ചിത്രങ്ങളുടെ പണിപ്പുരയില്‍

വേണുവിന്റെ ചിത്രത്തില്‍ ഫഹദും, പൃഥ്വിയും, മഞ്ജുവും

സംസ്ഥാന-ദേശീയതലങ്ങളില്‍ ശ്രദ്ധേയമായ 'മുന്നറിയിപ്പി'ന് ശേഷം ക്യാമറാമാന്‍ വേണു പുതിയ രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന 'ആയിരംകാണി'യാണ് ഒരു ചിത്രം.ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തത് പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന 'ഗബ്രിയേലും മാലാഖമാരും'. ഇതിനുമുമ്പ് ഇരുവരും ഒരു രഞ്ജിത്ത് ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആ പ്രോജക്റ്റ് തുടര്‍ന്ന് വേണ്ടെന്നുവെക്കുകയായിരുന്നു. വേണു എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം നിര്‍വ്വഹിച്ച' 'ദയ' എന്ന ചിത്രത്തില്‍ മഞ്ജു നായികയായിരുന്നു.

ബോളിവുഡില്‍ ചില പ്രമുഖ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് വേണു ഇപ്പോള്‍.