ബിജെപിയുടെ മിസ്ഡ് കോള്‍ നല്‍കി അംഗത്വമെടുപ്പിക്കുന്ന പദ്ധതി തട്ടിപ്പാണെന്നു കാട്ടി തെരഞ്ഞെടുപ്പു കമ്മിഷന് വിഡി സതീശന്റെ പരാതി

രാജ്യവ്യാപകമായി ബിജെപി നടപ്പിലാക്കിയ മിസ്ഡ് കോള്‍ അംഗത്വം വ്യാജമാണെന്നും ഇതിനു യാതൊരു വിധ സാധുതയില്ലെന്നും വിഡി സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മിസ്ഡ് കോള്‍ പദ്ധതിയിലൂടെ അംഗത്വമെടുത്തവരുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടി തങ്ങളാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

ബിജെപിയുടെ മിസ്ഡ് കാള്‍ അംഗത്വത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ. മിസ്ഡ് കോള്‍ നല്‍കി ജനങ്ങളെ അംഗത്വമെടുപ്പിക്കുന്ന ബിജെപിയുടെ അംഗത്വ പദ്ധതി തട്ടിപ്പാണെന്നു കാട്ടിയാണ് വിഡി സതീശന്‍ രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുകയും ചെയ്തു.

രാജ്യവ്യാപകമായി ബിജെപി നടപ്പിലാക്കിയ മിസ്ഡ് കോള്‍ അംഗത്വം വ്യാജമാണെന്നും ഇതിനു യാതൊരു വിധ സാധുതയില്ലെന്നും വിഡി സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മിസ്ഡ് കോള്‍ പദ്ധതിയിലൂടെ അംഗത്വമെടുത്തവരുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടി തങ്ങളാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

മൊബൈല്‍ ഉടമകള്‍ അറിയാതെ അവരുടെ നമ്പറുകളില്‍നിന്നു മിസ്ഡ്‌കോള്‍ നല്‍കി ബിജെപി അംഗങ്ങളാക്കിയെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കെപിസിസി ഐടി സെല്‍ ജില്ലാ ചെയര്‍മാന്‍ രാജു പി നായര്‍ ഇതു സംബന്ധിച്ചു സൈബര്‍ സെല്ലിനു പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More >>