വെളിപ്പെടുത്തലുകള്‍ നിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറാവാതെ ഉഷ സ്‌കൂള്‍; ടിന്റുവിനോ മാതാപിതാക്കള്‍ക്കോ പരാതിയുണ്ടെങ്കില്‍ മറുപടി നല്‍കാമെന്ന് ഉഷ സ്‌കൂള്‍ കോ ഫൗണ്ടര്‍ പിഎ അജനചന്ദ്രന്‍

ടിന്റുവോ അവരുടെ മാതാപിതാക്കളോ പരാതി ഉന്നയിക്കുകയാണെങ്കില്‍ അവയോട് പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യും. ഉഷ സ്‌കൂളിനെതിരെ ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും പിഎ അജനചന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു

വെളിപ്പെടുത്തലുകള്‍ നിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറാവാതെ ഉഷ സ്‌കൂള്‍; ടിന്റുവിനോ മാതാപിതാക്കള്‍ക്കോ പരാതിയുണ്ടെങ്കില്‍ മറുപടി നല്‍കാമെന്ന് ഉഷ സ്‌കൂള്‍ കോ ഫൗണ്ടര്‍ പിഎ അജനചന്ദ്രന്‍

ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന പി ടി ഉഷയുടെ അത്ലറ്റിക്സ് പരിശീലന സ്ഥാപനത്തിനെതിരെ ടിന്റു ലൂക്കയുടെ ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനും ആയ ജോയിച്ചന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിക്കാനോ അവയോട് പ്രതികരിക്കാനോ തയ്യാറല്ലെന്ന് ഉഷ സ്‌കൂള്‍ കോ ഫൗണ്ടര്‍ പിഎ അജനചന്ദ്രന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു. ടിന്റുവോ അവരുടെ മാതാപിതാക്കളോ പരാതി ഉന്നയിക്കുകയാണെങ്കില്‍ അവയോട് പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യും. ഉഷ സ്‌കൂളിനെതിരെ ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും പിഎ അജനചന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഉഷാ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പി എ അജനചന്ദ്രന്‍.


ഒരു അത്‌ലറ്റ് എന്ന നിലയില്‍ ടിന്റുവിന്റെ പ്രകടനത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഉഷ നടത്തുന്നത് ബിസിനസ് മാത്രമാണെന്നും ജോയിച്ചന്‍ കഴിഞ്ഞ ദിവസം നാരദാ ന്യൂസിനോട് പ്രതികരിച്ചിരുന്നു. അത്‌ലറ്റുകള്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ ഉഷാ സ്‌കൂളില്‍ സൗകര്യമില്ലെന്നും അത്‌ലറ്റുകള്‍ക്ക് ലഭിക്കുന്ന തുക ഉഷ തട്ടിയെടുക്കുകയാണെന്നും ജോയിച്ചന്‍ പറഞ്ഞിരുന്നു.

കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍ തുക ഫണ്ടു ശേഖരിക്കുന്ന ഉഷ സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ ശരാശരിക്കും താഴെയാണ്. നിലപാരമുള്ള ട്രാക്കോ, നീന്തല്‍ക്കുളങ്ങളോ നിര്‍മ്മിച്ചിട്ടില്ല. സാമ്പത്തിക ഇടപാടിലും ഉഷാ സ്‌കൂള്‍ സുതാര്യത കാണിക്കുന്നില്ല.

Read More >>