രണ്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്‌ 45,000 ഐഎസ്‌ തീവ്രവാദികളെന്ന്‌ യു എസ്‌ ജനറല്‍

ഐഎസ്സിന്റെ പതനം മുന്നില്‍ കാണുന്നുണ്ടെങ്കിലും തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ വിദഗ്‌ദാഭിപ്രായം.

രണ്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്‌ 45,000 ഐഎസ്‌ തീവ്രവാദികളെന്ന്‌ യു എസ്‌ ജനറല്‍

വാഷിംഗ്‌ടണ്‍: രണ്ടു വര്‍ഷമായി അമേരിക്ക നടത്തിവരുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌സ്‌ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഇറാഖിലും സിറിയയിലുമായി 45,000ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന്‌ യു എസ്‌ ജനറല്‍ അറിയിച്ചു.

"കഴിഞ്ഞ 11 മാസമായി ഏകദേശം 20,000 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.", ഐഎസിനെതിരായുള്ള യു എസ്‌ ക്യാമ്പെയിന്‍ നയിക്കുന്ന ലഫ്‌റ്റനന്റ്‌ ജനറല്‍ സീന്‍ മാക്‌ ഫര്‍ലാന്റ്‌ പറഞ്ഞു.

ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും ഐഎസ്‌ തീവ്രവാദികളെ തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി രണ്ടുവര്‍ഷം മുമ്പാണ്‌ അമേരിക്ക പ്രവര്‍ത്തനമാരംഭിച്ചത്‌.  അതേസമയം യു എസ്സിന്‍െ ലക്ഷ്യം പ്രാപ്‌തീകരിക്കാന്‍ സാധിച്ചിട്ടില്ല എന്ന്‌ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്‌.

ഐഎസ്സിന്റെ പതനം മുന്നില്‍ കാണുന്നുണ്ടെങ്കിലും തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ വിദഗ്‌ദാഭിപ്രായം.

Read More >>