ഒളിമ്പിക്സും ചില കൗതുകങ്ങളും

ഉത്തേജകമരുന്ന് പരിശോധനയില്‍ കായികതാരങ്ങള്‍ മാത്രമല്ല, ചില മൃഗങ്ങളും പിടിക്കപ്പെട്ടിട്ടുണ്ട് എന്നറിയാമോ?

ഒളിമ്പിക്സും ചില കൗതുകങ്ങളും

1) ഒളിമ്പിക്സ് മത്സരത്തില്‍ ഉത്തേജകമരുന്നുപയോഗിച്ചു എന്ന് കണ്ടെത്തി ആദ്യമായി ഒരു താരത്തിന് അയോഗ്യത കല്‍പ്പിച്ചത് 1968 മെക്സിക്കോ സിറ്റിയിലായിരുന്നു. മത്സരത്തിനു മുന്‍പ് കൂടിയ തോതില്‍ ബിയര്‍ കുടിച്ചു എന്ന് കണ്ടെത്തി ഹാന്‍സ് ഗന്നര്‍ ലിന്‍ജെന്‍വാള്‍ എന്ന കായികതാരതിന്നായിരുന്നു ഈ അയോഗ്യത പ്രഖ്യാപിക്കപ്പെട്ടത്.

beer-olympics.8f61015bf1df8551c504e3c838055efe3045

2) ഏതെന്‍സില്‍ മാരത്തോണ്‍ മത്സരത്തിന് ആദ്യത്തെ ഒളിമ്പിക് മെഡല്‍ നേടിയ സ്പൈരിഡോന്‍ ലൂയിസ് എന്ന കര്‍ഷകന്‍, മത്സരത്തിനിടെ ഒരു സത്രത്തില്‍ കയറി അല്പം വൈനും, ബിയറും, മുട്ടയും കഴിച്ചിട്ടാണ് പോലും മത്സരം തുടര്‍ന്നതത്രേ.


olympics farmer

3) ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മെഡല്‍ ജേതാവ് ഓസ്കാര്‍ സ്വാന്‍ എന്ന ഷൂട്ടിംഗ് താരമാണ്. 1920ലെ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുമ്പോള്‍ ഇദ്ദേഹത്തിന് 72 വയസ്സായിരുന്നു.

old man olympics

4) ഒളിംപിക്സ് ദീപശിഖാ പ്രയാണം, ബി.സി 776ല്‍ ഗ്രീസില്‍ ഉണ്ടായിരുന്ന പരമ്പരാഗത അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായതെന്നും പിന്നീട് മോഡേണ്‍ ഒളിംപിക്സിന്‍റെ രൂപീകരണത്തോടെ ഇത് പുനരാവഷ്കരിക്കപ്പെടുകയായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. തന്‍റെ രാജ്യബലം അറിയിക്കുവാന്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗ്ഗമാണിതെന്നും അഭിപ്രായങ്ങളുണ്ട്.

olympic torch

5) 1908 ലെ മത്സരങ്ങള്‍ റോമില്‍ നിന്നും ലണ്ടനിലേക്ക് മാറ്റിയിരുന്നു. മൌണ്ട് വെസുവിയുസ് എന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത് കൊണ്ടായിരുന്നു ഇത്.

mount eruption

6) ഓസ്ട്രേലിയക്ക് കണിശമായ കപ്പല്‍ ഗതാഗത നിയമങ്ങളുണ്ട്. അതുക്കൊണ്ട്, 1956ല്‍ മെല്‍ബണില്‍ നടന്ന ഒളിമ്പിക്സിന്‍റെ പല മത്സരയിനങ്ങളും സ്റ്റോക്ക്‌ഹോമിലാണ് സംഘടിപ്പിച്ചിരുന്നത്.

advisory

7) ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡലുകള്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ല. സ്വര്‍ണ്ണം പൂശിയ ആഭരണങ്ങള്‍ പോലെ മാത്രമാണ് അത്.

olympics gold medal

8) ഉത്തേജകമരുന്ന് ഉപയോഗിച്ചു ഒളിംപിക്സ് മത്സരത്തിനു പങ്കെടുത്തതിന് കായിക താരങ്ങള്‍ മാത്രമല്ല പിടിക്കപ്പെട്ടിടുള്ളത്. രണ്ടു കുതിരകളും ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

equestrian-jumping-19627565-500x366

9) ചരിത്രത്തിലാദ്യമായി പെര്‍ഫെക്റ്റ്‌10 റെക്കോര്‍ഡ്‌ സ്ഥാപിച്ച നാദിയ കൊമനസിയുടെ സ്കോര്‍ എഴുതാനുള്ള ക്രമീകരണം സ്കോര്‍ബോര്‍ഡില്ലിലായിരുന്നു. 10 എന്ന് എഴുതുന്നതിന് പകരം 1 എന്ന് മാത്രമാണ് സ്കോര്‍ബോര്‍ഡില്‍ എഴുതി കാണിച്ചത്.

olympics nadia

10) ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പതാകയില്‍, ഒളിംപിക്സ് പതാകയിലെ ഏതെങ്കിലുമൊരു നിറമുണ്ടാകും.

olympic-flag

Story by