ഗൂഗിളിന്റെ സേവനമവസാനിപ്പിച്ച് യൂബര്‍ ടാക്സി

ഗൂഗിളിന്റെ സഹായം അവസാനിപ്പിക്കാന്‍ ഒരുങ്ങി ആഗോള ടാക്‌സി സര്‍വീസായ യൂബര്‍

ഗൂഗിളിന്റെ സേവനമവസാനിപ്പിച്ച് യൂബര്‍ ടാക്സികാലിഫോര്‍ണിയ : ഗൂഗിളിന്റെ സഹായം അവസാനിപ്പിക്കാന്‍ ഒരുങ്ങി ആഗോള  ടാക്‌സി സര്‍വീസായ യൂബര്‍.  ഗൂഗിള്‍ മാപ്പ് സര്‍വ്വീസ് ഒഴിവാക്കി തങ്ങളുടേതായ മാപ്പിലൂടെ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനുള്ള ഒരുക്കത്തിലാണ് യൂബര്‍.

ഗൂഗിള്‍ മാപ്പിന്‍റെ സേവനം പൂര്‍ണമായി ഉപേക്ഷിച്ച് തങ്ങളുടേതായ മാപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനുമായുള്ള പദ്ധതിക്ക് യുബര്‍ തുടക്കം കുറിച്ച് കഴിഞ്ഞു. ഇതിനായി 50 കോടി ഡോളര്‍ നിക്ഷേപത്തിന് കമ്പനി ഒരുങ്ങി കഴിഞ്ഞു. ടോംടോം , ഡിജിറ്റല്‍ഗ്ലോബ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്നാണ് യുബര്‍ മാപ് ഉണ്ടാക്കുന്നത്.

ട്രാഫിക് രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സ്ഥലങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് യുബര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More >>