പാക്കിസ്ഥാനില്‍ ബ്രിട്ടീഷ്‌ വനിതയുടെ മരണവുമായി ബന്ധപ്പെട്ട്‌ പിതാവിനെയും മുന്‍ ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു

പുനര്‍ വിവാഹം ചെയ്‌തിന്റെ പേരില്‍ ഉണ്ടായ ദുരഭിമാനമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറയുന്നു.

പാക്കിസ്ഥാനില്‍ ബ്രിട്ടീഷ്‌ വനിതയുടെ മരണവുമായി ബന്ധപ്പെട്ട്‌ പിതാവിനെയും മുന്‍ ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു

ലാഹോര്‍: പുനര്‍ വിവാഹം ചെയ്‌തുവെന്നാരോപ്പിച്ച് ലാഹോറില്‍ കൊല ചെയ്യപ്പെട്ട  ബ്രിട്ടീഷ്‌ വനിതയുടെ ഘാതകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുന്‍ ഭര്‍ത്താവും ഇവരുടെ പിതാവുമാണ്‌ അറസ്റ്റിലായിരിക്കുന്നത്‌. പുനര്‍ വിവാഹം ചെയ്‌തിന്റെ പേരില്‍ ഉണ്ടായ ദുരഭിമാനമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറയുന്നു.

ബ്രിട്ടണ്‍ ബ്രാഡ്‌ഫോഡ്‌ സ്വദേശിനിയായ സാമിയ ഷാഹിദ്‌ (28) ആണ്‌ ഉത്തര പഞ്ചാബ് പ്രവിശ്യയിലെ പണ്ടോരി ഗ്രാമത്തില്‍വച്ച്‌ കഴിഞ്ഞമാസം കൊല്ലപ്പെട്ടത്‌. തന്റെ കുടുംബാംഗങ്ങളെ കാണാന്‍ വന്നതായിരുന്നു അവര്‍.


സാമിയയുടെ മുന്‍ ഭര്‍ത്താവ്‌ ഷക്കീല്‍, പിതാവ്‌ ചൗദരി ഷാഹിദ്‌ എന്നിവരാണ്‌ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്‌. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

ഹൃദയാഘാതം മൂലമാണ്‌ സാമിയ കൊല്ലപ്പെട്ടത്‌ എന്നാണ്‌ അവരുടെ ബന്ധുക്കള്‍ ആദ്യം സാമിയയുടെ ഭര്‍ത്താവ്‌ കാസിം മുക്താറിനെ അറിയിച്ചിരുന്നത്‌. എന്നാല്‍ അത്‌ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന കാസിം തന്റെ സംശയങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. തനിക്കും സാമിയയ്‌ക്കും ബന്ധുക്കളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു എന്ന്‌ കാസിം 'റോയിട്ടേഴ്‌സി''നോട്‌ പറഞ്ഞു.

Read More >>