അമേരിക്ക അക്രമിക്കപ്പെടുമ്പോള്‍ ജപ്പാന്‍കാര്‍ വീട്ടിലിരുന്ന് സോണി ടെലിവിഷന്‍കാണുമെന്ന് ട്രംപ്

ജപ്പാനുമായുള്ള ഉടമ്പടി പ്രകാരം അവര്‍ അക്രമിക്കപ്പെടുമ്പോള്‍ അമേരിക്ക തങ്ങളുടെ മുഴുവന്‍ സൈനിക ശക്തിയും ഉപയോഗിച്ച് സഹായിക്കും. എന്നാല്‍ തിരിച്ചുള്ള കാര്യത്തില്‍ സംശയമാണ്

അമേരിക്ക അക്രമിക്കപ്പെടുമ്പോള്‍ ജപ്പാന്‍കാര്‍ വീട്ടിലിരുന്ന് സോണി ടെലിവിഷന്‍കാണുമെന്ന് ട്രംപ്

ലൊവ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളെ കൂട്ടുപിടിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇപ്പാള്‍ പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷിയായ ജപ്പാനെതിരെയാണ് ട്രംപിന്റെ പുതിയ പ്രസ്ഥാവന.

അമേരിക്ക അക്രമിക്കപ്പെടുമ്പോള്‍ ജപ്പാന്‍കാര്‍ വീട്ടിലിരുന്ന് സോണി ടി വി കാണുമെന്നാണ് ട്രംപിന്റെ അഭിപ്രായം. 'ജപ്പാനുമായുള്ള ഉടമ്പടി പ്രകാരം അവര്‍ അക്രമിക്കപ്പെടുമ്പോള്‍ അമേരിക്ക തങ്ങളുടെ മുഴുവന്‍ സൈനിക ശക്തിയും ഉപയോഗിച്ച് സഹായിക്കും. എന്നാല്‍ തിരിച്ചുള്ള കാര്യത്തില്‍ സംശയമാണ്', ട്രംപ് പറഞ്ഞു. ലോവയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ വിവാദ പ്രസ്ഥാവന.


'ജപ്പാനിലെ അമേരിക്കന്‍ സൈന്യത്തിന് നൂറുശതമാനം തുക നല്‍കേണ്ടിടത്ത് ഇപ്പോള്‍ വെറും അമ്പത് ശതമാനമാണ് നല്‍കുന്നത്'. ട്രംപ് ആരോപിച്ചു. നിലവില്‍ അമേരിക്കയുടെ 47,000 മിലിട്ടറി ട്രൂപ്പുകളാണ് ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. അമേരിക്ക സൈനിക സഹായം നല്‍കുന്ന ഉത്തര കൊറിയ, ജര്‍മനി, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളും സൈന്യത്തിനുള്ള തുക നല്‍കുന്നില്ല എന്ന് ട്രംപ് പറഞ്ഞു. ഇതേ നയത്തില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റെന്റെ അഭിപ്രായത്തെയും ട്രംപ് വിമര്‍ശിച്ചു.

Read More >>