തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ്; എടിഎമ്മില്‍ ക്യാമറ ഘടിപ്പിക്കുന്ന പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

അതേസമയം, കേസിന്റെ അന്വേഷണത്തിനു ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെയും സഹായവും തേടും.

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ്; എടിഎമ്മില്‍ ക്യാമറ ഘടിപ്പിക്കുന്ന പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന എടിഎം തട്ടിപ്പിന്റെ പിന്നില്‍ വിദഗ്ദര്‍ ഉള്‍പ്പെടുന്ന രാജ്യാന്തര സംഘമെന്ന് സൂചന. എടിഎമ്മില്‍ ക്യാമറ ഘടിപ്പിക്കുന്ന പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. സംഘത്തില്‍ സൈബര്‍ വിദഗ്ധരുമുണ്ടെന്നാണ് സൂചന.അതേസമയം, കേസിന്റെ അന്വേഷണത്തിനു ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെയും സഹായവും തേടും.

തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യ പിന്‍ ഉപയോഗിക്കുന്നത് ദൃശ്യമാകാന്‍ പ്രത്യേക കാമറകളും കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പണം നഷ്ടപ്പെട്ടവരുടെ പരാതികളെ തുടര്‍ന്ന് തലസ്ഥാനത്ത് വെള്ളയമ്പലത്തെ കൗണ്ടറുകളില്‍ പോലീസ് പരിശോധന തുടങ്ങി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് പോലീസ് ഇപ്പോള്‍.

Read More >>