ശബരിമല സ്ത്രീ പ്രവേശനം: തൃപ്തി ദേശായി വരുന്നു

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കാന്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വരുന്നു.

ശബരിമല സ്ത്രീ പ്രവേശനം: തൃപ്തി ദേശായി വരുന്നു

മുംബൈ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കാന്‍  ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വരുന്നു.

പുരുഷമേധാവിത്വ മനോഭാവത്തിനെതിരായ ഐതിഹാസികവിധിയാണ് ഹാജി അലി ദര്‍ഗ കേസില്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും ഈ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ച്ചെന്ന് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പു തന്നെ താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കത്തയച്ചിരുവെന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലയെന്നും തൃപ്തി ദേശായി കൂട്ടി ചേര്‍ത്തു.


തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് നഗറിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്. 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് മെയ് മാസത്തില്‍ തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു.