ടര്‍ക്കിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്നു

ടര്‍ക്കിയില്‍ എല്‍ജിബിടി കമ്യൂണിറ്റിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ക്കായും നിരന്തരം പോരാടിയ വ്യക്തിയാണ് കദീര്‍.

ടര്‍ക്കിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്നു

ഇസ്താംബുള്‍: ടര്‍ക്കിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്നു. ഹാന്‍ഡേ കദീറാണ്(22) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 12 നാണ് ലൈംഗിക തൊഴിലാളിയായ ഹാന്‍ഡേ കദീറിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഹോമോ സെക്ഷ്വാലിറ്റി നിയമവിരുദ്ധമല്ലാത്ത രാജ്യമാണ് ടര്‍ക്കി. ഹാന്‍ഡേ കദീറിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരികയാണ്.

ടര്‍ക്കിയില്‍ എല്‍ജിബിടി കമ്യൂണിറ്റിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ക്കായും നിരന്തരം പോരാടിയ വ്യക്തിയാണ് കദീര്‍.

കദീറിന്റെ കൊലപാതകത്തില്‍ ടര്‍ക്കികകത്തും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നുവരികയാണ്. രാജ്യത്ത് എല്‍ജിബിടി കമ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കദീറിന്റെ കൊലപാതകികളെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.

കദീര്‍ ക്ലൈന്റിനൊപ്പം കാറില്‍ കയറിപ്പോകുന്നതാണ് അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കദീറിന് നീതി തേടി സോഷ്യല്‍ മീഡിയയില്‍ #HandeKadereSesVer എന്ന ഹാഷ്ടാഗില്‍ സുഹൃത്തുക്കളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ക്യാമ്പെയ്ന്‍ നടന്നുവരികയാണ്.