സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി; പെരുവഴിയിലായത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍

തിരുവനന്തപുരം-മംഗലാപുരം ട്രെയില്‍ പാളം തെറ്റിയതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി; പെരുവഴിയിലായത് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍

തൃശ്ശൂര്‍: തിരുവനന്തപുരം-മംഗലാപുരം ട്രെയില്‍ പാളം തെറ്റിയതിനാല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. എറണാകുളത്ത് നിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി.

മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നേരം അഞ്ച് മണിവരെയും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയും മുടങ്ങുമെന്നുമാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജനശതാബ്ദി (12076), വേണാട് (16302 എന്നീ ട്രെയിനുകള്‍ ഇന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) റദ്ദാക്കി. ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടിയിലും ബാംഗ്ലൂര്‍ കൊച്ചുവേളി എക്സ്പ്രസ് തൃശൂരും യാത്ര അവസാനിപ്പിക്കും.


മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടിയിലും മുംബൈ-തിരുവനന്തപുരം എക്‌സ്പ്രസ് പുതുക്കാടും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-മുംബൈ എക്സ്പ്രസ് (16525), കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസ് (13353), ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (12512), തിരുവനന്തപുരം-ഖൊരക്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (17229), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ തിരുനെല്‍വേലി, ഈറോഡ് റൂട്ടിലേക്ക് വഴിതിരിച്ചുവിട്ടു.

എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകിട്ട് ആറുമണിയെങ്കിലുമാകും.

യാത്ര തടസ്സപ്പെട്ടവര്‍ക്കായി എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നും തെക്കന്‍ഭാഗത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുന്നുണ്ട്. യാത്രക്കാര്‍ നിറയുന്നതനുസരിച്ച് ഈ ട്രെയിന്‍ യാത്ര ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. സ്‌പെഷ്യല്‍ ട്രെയിനില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

അപകടമുണ്ടായ ട്രെയിനിലെ യാത്രക്കാര്‍ ബസ്സുകള്‍ വഴിയും മറ്റ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയുമാണ് യാത്ര തുടര്‍ന്നത്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയെത്തിയ ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ഇവിടെ യാത്ര അവസാനിപ്പിച്ചതിനാല്‍ ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിയിലായി. തിരുവനന്തപുരത്ത് വിഎസ്എസ്സി പരീക്ഷയ്ക്ക് പുറപ്പെട്ടവരായിരുന്നു ഭൂരിഭാഗവും.

thiru-manglore express karukutty derailing Karukutti Railway Platform karukutty railway

ചിത്രങ്ങൾ: രതീഷ് ടി വി, നാരദാ ന്യൂസ്