ട്രെയിൻ വേഗത കുറച്ച് ഓടിക്കാൻ നിർദേശം: എല്ലാ സർവ്വീസുകളും വൈകി ഓടാൻ സാധ്യത

തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുള്ള 202 സ്ഥലങ്ങളിലോളം റയിൽ പാളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടെന്നാണ് റെയിൽവേ എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ കണക്ക്. ഈ ഭാഗങ്ങളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആക്കി കുറക്കണം എന്ന വേഗനിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

ട്രെയിൻ വേഗത കുറച്ച് ഓടിക്കാൻ നിർദേശം: എല്ലാ സർവ്വീസുകളും വൈകി ഓടാൻ സാധ്യത

കൊച്ചി: പാളത്തിൽ കേടുപാടുള്ള സ്ഥലങ്ങളിൽ 30 കിലോമീറ്റർ വേഗതയിൽ തീവണ്ടി ഓടിക്കാൻ നിർദ്ദേശം. ഇതോടെ സംസ്ഥാനത്ത് വൈകിയോടുന്ന ദീർഘദൂര ട്രെയിനുകളെ നിർത്തിയിട്ട് പാസഞ്ചർ ട്രെയിനുകളെ കടത്തിവിടാൻ കഴിയില്ല. ആയതിനാൽ തൃശൂർ-എർണ്ണാകുളം റൂട്ടിലെ ഗതാഗതം താറുമാറാകുമെന്നാണ് സ്ഥിരം യാത്രക്കാർ അഭിപ്രായപ്പെടുന്നത്. സർവ്വീസുകൾ മണിക്കൂറുകളോളം വൈകിയോടാൻ സാധ്യത ഉണ്ടെന്നാണു റിപ്പോർട്ട്.

തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുള്ള 202 സ്ഥലങ്ങളിലോളം റയിൽ പാളത്തിൽ ചെറിയ വിള്ളലുകൾ ഉണെന്നാണ് റെയിൽവേ എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ കണക്ക്. ഈ ഭാഗങ്ങളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആക്കി കുറക്കണം എന്ന വേഗനിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. പാളങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള നീക്കങ്ങൾ റയിൽവേ ആരംഭിച്ചു കഴിഞ്ഞു.

ഷൊർണ്ണൂരിനും എറണാകുളത്തിനും ഇടക്ക് 16 ഇടങ്ങളിൽ വേഗത കുറക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്. ഈ നിർദ്ദേശം കൂടുതലായി ബാധിക്കുന്നത് ഗുരുവായൂർ എറണാകുളം ഭാഗത്തേക്ക് പോകുന്ന പാസഞ്ചറിനെ ആയിരിക്കും നിലവിൽ പലപ്പോഴും പാസഞ്ചറിനെ പിടിച്ചിടുന്നത് മൂലം നിരവധി പരാതികൾ നിലനിൽക്കുന്ന സമയത്ത് ഈ വേഗതാ നിയന്ത്രണം എറണാകുളം ഭാഗത്തേക്ക് പോകുന്ന ജോലിക്കാർക്ക് കൂനിൻമേൽ കുരുവാകും.