എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേല്‍ക്കൂര തകര്‍ത്ത് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ 5.78 കോടി രൂപ അപഹരിച്ചു

മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ ജൂണ്‍ 30നു മുമ്പ് വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2005നു മുമ്പ് പുറത്തിറക്കിയ നോട്ടുകളുമായിരുന്നു നശിപ്പിക്കാന്‍ കൊണ്ടുപോയത്. 226 തടിപ്പെട്ടികളിലായി 342 കോടി രൂപയുടെ 23 ടണ്‍ നോട്ടാണു മൂന്നു ബോഗികളിലായി ട്രെയിനില്‍ ഉണ്ടായിരുന്നത്.

എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേല്‍ക്കൂര തകര്‍ത്ത് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ 5.78 കോടി രൂപ അപഹരിച്ചു

എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേല്‍ക്കൂര തകര്‍ത്ത് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ 5.78 കോടി രൂപ അപഹരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സേലത്തെ അഞ്ചു ബാങ്കുകളില്‍നിന്നു ശേഖരിച്ചു ചെന്നൈയിലേക്കു നശിപ്പിക്കാന്‍ ട്രെയിനില്‍ കൊണ്ടുപോയ കാലാവധി കഴിഞ്ഞതും മുഷിഞ്ഞതുമായ നോട്ടുകളാണു മോഷ്ടിക്കപ്പെട്ടത്. തിങ്കാളാഴ്ച രാത്രി സേലത്തുനിന്നു പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നു ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണു മോഷണവിവരം തന്നെ അധികൃതര്‍ അറിയുന്നത്.


മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ ജൂണ്‍ 30നു മുമ്പ് വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2005നു മുമ്പ് പുറത്തിറക്കിയ നോട്ടുകളുമായിരുന്നു നശിപ്പിക്കാന്‍ കൊണ്ടുപോയത്. 226 തടിപ്പെട്ടികളിലായി 342 കോടി രൂപയുടെ 23 ടണ്‍ നോട്ടാണു മൂന്നു ബോഗികളിലായി ട്രെയിനില്‍ ഉണ്ടായിരുന്നത്. നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ഒരു ബോഗിയുടെ മേല്‍ക്കൂര ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറത്തു മാറ്റിയാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.

ആയുധധാരികളായ പത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ പണത്തിനു കാവല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഇക്കാര്യം അറിഞ്ഞില്ല. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ബോഗി തുറന്നു പരിശോധിച്ചപ്പോഴാണു മോഷണവിവരം അറിയുന്നത്. നാലു തടിപ്പെട്ടികളിലെ പണമാണു നഷ്ടപ്പെട്ടത്. ഇത് 5.78 കോടി രൂപ വരുമെന്ന് ഐജി എം. രാമസുബ്രഹ്മമണി അറിയിച്ചു.