തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍ അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ വച്ചു പാളംതെറ്റി

തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം

അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍ അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ വച്ചു പാളംതെറ്റി. ഇന്ന് പുലര്‍ച്ചെ 2.15നാണ് ട്രെയിനിന്റെ എസ് 4 മുതല്‍ എ1 വരെയുള്ള 13 കോച്ചുകള്‍ പാളംതെറ്റിയത്.  യാത്രക്കാർക്ക് ആർക്കും പരുക്കില്ല.

ട്രെയിൻ കറുകുറ്റി റെയില്‍വേ സ്റ്റേഷനോടടുക്കുമ്പോഴായിരുന്നു ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിഞ്ഞത്. ട്രെയിന്‍ വേഗതയിലല്ലാതിരുന്നതിലാലും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അപകടം ഒഴിവായെന്ന് യാത്രക്കാര്‍ പറഞ്ഞു.


train

ട്രെയിൻ പാളം തെറ്റിയതില്‍ അട്ടിമറി ഒന്നും നടന്നിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം  നടത്താന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും റെയില്‍വേ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി കെ മിശ്ര അറിയിച്ചു. വൈകീട്ട് ആറു മണിയോടു കൂടി എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുമെന്നും പി കെ മിശ്ര അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് പത്തു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് അഞ്ചു മണിക്കൂറും തടസ്സപ്പെടാന്‍ സാധ്യത. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ( 16302) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്നലെ പുറപ്പെട്ട അമൃത / നിലമ്പൂര്‍ രാജ്യറാണി (16343/16349) എഗ്മൂര്‍ - ഗുരുവായൂര്‍ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ കറുകുറ്റിയിയില്‍ എത്തിയ ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിച്ചു. 

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/08/WhatsApp-Video-2016-08-28-at-9.07.21-AM.mp4"][/video]

Read More >>