''പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കും'': എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

''വിവിധമേഖലകളിലെ ആളുകളുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമായിരിക്കും മദ്യനയം പ്രഖ്യാപിക്കുക''

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.


യുഡിഎഫിന്റെ മദ്യനയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയമെന്ന് മന്ത്രി വ്യക്തമാക്കി.വിവിധമേഖലകളിലെ ആളുകളുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമായിരിക്കും മദ്യനയം പ്രഖ്യാപിക്കുകയെന്നും ടൂറിസം മേഖലയിലെ പ്രതിസന്ധി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മദ്യനയത്തിനെതിരായിരുന്നു ജനവികാരം. മാതൃഭൂമി ന്യൂസിനോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More >>