സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇനി 'ടൊറന്‍റ്സ്.ഇയു' ഇല്ല

‘കിക്കാസ് ടോറന്‍റിസിന്’ന് പിന്നാലെ ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്‍റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്‍റ്സ്.ഇയുവും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇനി

‘കിക്കാസ് ടോറന്‍റിസിന്’ന് പിന്നാലെ ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്‍റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്‍റ്സ്.ഇയുവും പ്രവര്‍ത്തനം അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഈ യുആര്‍എല്‍ തടഞ്ഞിരിക്കുന്നു എന്ന അറിയിപ്പാണ് ഇപ്പോള്‍ ലഭിക്കുന്നത്.

2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടൊറന്‍റ്സ്.ഇയുവിന്‍റെ സൈറ്റില്‍ ദിവസേന ലക്ഷങ്ങള്‍ എത്തിയിരുന്നു. ഏത് ഭാഷയിലുള്ള സിനിമയും വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്ന ഈ സൈറ്റില്‍, സിനിമകള്‍ക്ക് പുറമേമറ്റ് ഓഡിയോ-വീഡിയോ ഫയലുകളും ഗെയിമുകളുമെല്ലാം ലഭ്യമായിരുന്നു.


വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്‍റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു. സെര്‍ച്ച് ചെയ്യലും സാധ്യമായിരുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൈറ്റിന്‍റെ ഉടമയെ ഉദ്ധരിച്ച് ‘ടോറന്റ് ഫ്രീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.

‘കിക്കാസ് ടോറന്റ്‌സ്’ പൂട്ടി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടൊറന്‍റ്സ്.ഇയുവും പ്രവര്‍ത്തനം നിര്‍ത്തിയത്. ‘കിക്കാസി’ന്റെ സ്ഥാപകന്‍ എന്നാരോപിക്കപ്പെടുന്ന ആര്‍റ്റെം വോളിന്‍ എന്നയാളെ പോളണ്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ‘കിക്കാസ്’ പൂട്ടിയത്.

Story by
Read More >>