തന്റെ ജന്മദിനം ആഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരി ഓഫീസുകളില്‍ ലഡു നല്‍കിയത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ പിറന്നാള്‍ ആഘോഷിക്കണമെന്നതു സംബന്ധിച്ചു നിലവില്‍ സര്‍ക്കുലര്‍ നിയമങ്ങളൊന്നുമില്ല. ഔചിത്യം അവനവന്‍ തന്നെയാണു തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

തന്റെ ജന്മദിനം ആഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരി ഓഫീസുകളില്‍ ലഡു നല്‍കിയത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

ആര്‍ടിഒ ഓഫിസുകളില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനാവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ലഡു വിവാദം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ പിറന്നാള്‍ ആഘോഷിക്കണമെന്നതു സംബന്ധിച്ചു നിലവില്‍ സര്‍ക്കുലര്‍ നിയമങ്ങളൊന്നുമില്ല. ഔചിത്യം അവനവന്‍ തന്നെയാണു തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ജന്മദിനം ആഘോഷിക്കാന്‍ ടോമിന്‍ തച്ചങ്കരി നല്‍കിയ ലഡു ജീവനക്കാര്‍ നിരസിച്ചു. രാവിലെ ആര്‍ടി ഓഫീസില്‍ ലഡു വിതരണം ചെയ്യാന്‍ തുടങ്ങിയെങ്കിലും ജീവനക്കാര്‍ വാങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ട്. ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് നല്‍കിയ ലഡു തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജീവനക്കാര്‍ ലഡു വാങ്ങാന്‍ തയാറാകാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടി ഓഫിസിലെത്തിയവര്‍ക്ക് ലഡു വിതരണം ചെയ്യുകയായിരുന്നു. തന്റെ ജന്മദിന സന്തോഷം ജീവനക്കാരുമായി പങ്കിടാനാണു ലഡു വിതരണത്തിനു നിര്‍ദേശം നല്‍കിയതെന്നും പണം താന്‍ തന്നെ നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

Read More >>