വണ്ണം കുറയ്ക്കേണ്ടത് ഇങ്ങനെയല്ല

തെറ്റായ ചിട്ടവട്ടങ്ങള്‍ ആരോഗ്യത്തെ മോശമാക്കും എന്ന് മാത്രമല്ല, ഗുരുതരമായ രോഗങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കേണ്ടത് ഇങ്ങനെയല്ല

ചിട്ടയല്ലാത്ത ആഹാരക്രമവും, ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷണവും അമിതവണ്ണത്തെ ഒരു സാധാരണ പ്രശ്നമാക്കി മാറ്റിയിരിക്കുന്നു. ശരീരവണ്ണം നിയന്ത്രണവിധേയമാകാതെ ഇരിക്കുമ്പൊഴാണ് പലരും ഏതു വിധേനയും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിനായി അവര്‍ തെറ്റായ പ്രവണതകള്‍ പിന്തുടരുകയും ചെയ്യുന്നു.

ഇത്തരം തെറ്റായ ചിട്ടവട്ടങ്ങള്‍ ആരോഗ്യത്തെ മോശമാക്കും എന്ന് മാത്രമല്ല, ഗുരുതരമായ രോഗങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യുന്നു.


ഒരു മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാത ഭക്ഷണം. നീണ്ട ഒരു രാത്രിയ്ക്ക് ശേഷം ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. ദിവസം മുഴുവന്‍ ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നല്കുന്നതും, ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഇവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഹാനികരമാണ്.

വറുത്ത ആഹാരസാധനങ്ങളും, ഹാംബര്‍ഗര്‍ പോലുള്ള വയും ശരീരഭാരം കുറയ്ക്കുകയില്ല. എണ്ണകളും, കൊഴുപ്പും അമിതമായി അടങ്ങിയ ഇവ ശാരീരികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കലോറി വര്‍ദ്ധിക്കുകയും ചെയ്യും.
ദ്രവഭക്ഷണം ഒഴിവാക്കി ദ്രാവകഭക്ഷണം അമിതമായി ഉപയോഗിക്കുക.

ജലാംശം നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ പാനീയങ്ങള്‍ കഴിക്കണം. എന്നാല്‍ ഇത് അമിതമായാല്‍ ശരീരഭാരം കൂടാനിടയാകും. ഇതിനായി കട്ടിയുള്ള ആഹാരം വര്‍ജ്ജിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. ആവശ്യത്തിന് വ്യായാമമില്ലാതെ മദ്യം അമിതമായി ഉപയോഗിച്ചാലും അത് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.

ഏറെ ദീര്‍ഘിച്ച ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടക്കിടക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ഒരേയിനം ഭക്ഷണം തന്നെ അമിതമായി കഴിക്കാതിരിക്കുവാനും ശ്രദ്ധിക്കണം.

Story by