പൃഥ്വിരാജ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ് ഫാദര്‍'

ഒരു അച്ഛന്‍റെയും കുട്ടിയുടെയും കഥ പറയുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

പൃഥ്വിരാജ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം

പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം 'ദി ഗ്രേറ്റ് ഫാദറിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്യുകയായിരുന്നു. 

ഒരു അച്ഛന്‍റെയും കുട്ടിയുടെയും കഥ പറയുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം  സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

ചിത്രത്തില്‍ ആര്യയാണ് പ്രധാന നെഗറ്റീവ് റോള്‍ അവതരിപ്പിക്കുന്നത്. തമിഴ് താരം സ്നേഹയായിരിക്കും ചിത്രത്തില്‍ നായിക. മുന്‍പ് വന്ദേമാതരം എന്ന ചിത്രത്തില്‍ സ്നേഹ മമ്മൂട്ടിയുടെ നായിക ആയിട്ടുണ്ട്. ചിത്രം ഉടന് ചിത്രീകരണം ആരംഭിക്കും.