അണ്‍ എയിഡഡ് സ്‌കൂളുകള്‍ പണമടച്ച് പുസ്തകം കൈപ്പറ്റാത്തതിന് സര്‍ക്കാര്‍ എന്ത് പിഴച്ചു; സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- എയിഡഡ് സ്‌കൂളുകളിലും പുസ്തകവിതരണം പൂര്‍ത്തിയാക്കിയെന്ന് കെബിപിഎസ്

ഓണപരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സിലബസ്സിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ലെന്ന വാര്‍ത്ത ഒരു സ്‌കൂളിലേക്കും പുസ്തകം എത്തിയില്ലെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ജൂണ്‍ പകുതി കഴിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളിലെ പുസ്തക വിതരണം പൂര്‍ത്തിയായിരുന്നു.

അണ്‍ എയിഡഡ് സ്‌കൂളുകള്‍ പണമടച്ച് പുസ്തകം കൈപ്പറ്റാത്തതിന് സര്‍ക്കാര്‍ എന്ത് പിഴച്ചു; സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- എയിഡഡ് സ്‌കൂളുകളിലും പുസ്തകവിതരണം പൂര്‍ത്തിയാക്കിയെന്ന് കെബിപിഎസ്

ഓണപരീക്ഷയായിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തം എത്തിയിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി. ചില അണ്‍ എയിഡഡ് സ്‌കൂളുകള്‍ പണമടച്ച രേഖകളുമായി കെപിബിഎസിന്റെ ഡിപ്പോയില്‍ എത്തി പുസ്തകം കൈപ്പറ്റിയില്ലെന്ന വാര്‍ത്തയാണ്, സര്‍ക്കാര്‍- എയിഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകം ലഭിച്ചിട്ടില്ലെന്ന തരത്തില്‍ ചിലര്‍ വളച്ചൊടിക്കുന്നതെന്നും കെബിപിഎസ് അറിയിച്ചു.

ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സിലബസ്സിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ലെന്ന ഏഷ്യാനെറ്റ് വാര്‍ത്ത ഒരു സ്‌കൂളിലേക്കും പുസ്തകം എത്തിയില്ലെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ജൂണ്‍ പകുതി കഴിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളിലെ പുസ്തക വിതരണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചില അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയന്‍സ് പുസ്തകങ്ങളും ഇതുവരേയ്ക്കും ലഭിച്ചിട്ടില്ല.


അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നല്‍കാനായി കെബിപിഎസില്‍ അച്ചടി പൂര്‍ത്തിയായ പുസ്തകങ്ങള്‍ ഇപ്പോള്‍ ജില്ലകളിലെ ഡിപ്പോകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡറോടെ കെബിപിഎസിന്റെ ഡിപ്പോകളില്‍ നിന്ന് പുസ്തകങ്ങള്‍ കൈപ്പറ്റുകയാണ്. ചെയ്യേണ്ടത്. പക്ഷേ ഓണപരീക്ഷ എത്തിയിട്ടും ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡറുമായി സ്‌കൂളുകള്‍ കെബിപിഎസ് ഡിപ്പോയില്‍ എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.

ആദ്യ ടേമില്‍ സ്‌കൂളുകള്‍ക്ക് കൈമാറേണ്ട പുസ്തകങ്ങൾ ഡിപ്പോയില്‍ കെട്ടിക്കിടക്കുന്നതിനാല്‍ അടുത്ത ടേമിലെ പുസ്തകങ്ങള്‍ ഡിപ്പോയിലെത്തിക്കാന്‍ കെബിപിഎസിന് കഴിഞ്ഞിട്ടില്ല. അണ്‍ എയിഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകം ലഭിക്കാത്തതിന് പുറമേ അതേ സ്‌കൂളുകളിലെ തന്നെ പ്ലസ് വണ്‍ കണക്ക്, ഇക്കണോമിക്സ് പുസ്തകങ്ങളും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട ചുമതല സി ആപ്റ്റിനാണ്.

കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പാം പുസ്തക വിതരണം പൂര്‍ത്തിയായിരുന്നില്ല. ഇത്തവണ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച്ചക്കകം തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈ വര്‍ഷം കെ ബി പി എസിന്റെ പ്രസിലാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചത്. ജനുവരി 19 നാണ് പേപ്പര്‍ വാങ്ങാനുള്ള പണം അനുവദിച്ചതെങ്കിലും നാലര മാസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കാനായി. സിലബസ് മാറ്റമുള്ള ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പാഠപുസ്തക അച്ചടി ഏപ്രില്‍ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

Read More >>