കവര്‍ച്ച നടന്ന ക്ഷേത്രത്തില്‍ അന്വേഷണത്തിന് നായയെ കയറ്റേണ്ടി വരുമെന്ന് പോലീസ് ; എന്നാല്‍ പരാതിയില്ലെന്ന് ജീവനക്കാര്‍

ഒറ്റപ്പാലം കണ്ണിയമ്പുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തിലാണ് സംഭവം.രണ്ട് അലമാരകളുടേയും രണ്ട് ഭണ്ഡാരങ്ങളുടേയും അലമാരകളുടേയും താഴുകള്‍ തകര്‍ത്തിട്ടുണ്ട്

കവര്‍ച്ച നടന്ന ക്ഷേത്രത്തില്‍ അന്വേഷണത്തിന് നായയെ കയറ്റേണ്ടി വരുമെന്ന് പോലീസ് ; എന്നാല്‍ പരാതിയില്ലെന്ന് ജീവനക്കാര്‍

പാലക്കാട്: കവര്‍ച്ച നടന്ന ക്ഷേത്രത്തില്‍ അന്വേഷണത്തിന് നായയെ കയറ്റേണ്ടി വരുമെന്ന് പോലീസ് പറഞ്ഞപ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ പരാതി ഒഴിവാക്കി. ഒറ്റപ്പാലം കണ്ണിയമ്പുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തിലാണ് സംഭവം .

ക്ഷേത്രത്തിന്റെ മുന്‍ വാതിലിന്റേയും ശ്രീ കോവിലിന്റെയുമടക്കം ആറു താഴുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. രണ്ട് അലമാരകളുടേയും രണ്ട് ഭണ്ഡാരങ്ങളുടേയും അലമാരകളുടേയും താഴുകള്‍ തകര്‍ത്തിട്ടുണ്ട്. ഏഴു ഗ്രാമോളം വരുന്ന മുഖച്ചാര്‍ത്തുകള്‍ മോഷണം പോയിട്ടുണ്ട് .

ഞായറാഴ്ച്ച രാവിലെ ആറു മണിയോടെ ക്ഷേത്രത്തില്‍ പൂജാരി എത്തിയപ്പോഴാണ് വിവരം അറിയുന്നത്. പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമെന്ന് പോലീസ് അറിയിച്ചത്. ക്ഷേത്രം അശുദ്ധിയാകുമെന്ന് പറഞ്ഞാണ് പരാതിയില്‍ നിന്നും ക്ഷേത്രം ഭാരവാഹികള്‍ പിന്‍മാറിയത്.