ദിലീപിനൊപ്പം മലയാളത്തിലേക്കില്ല; വാര്‍ത്ത‍ നിഷേധിച്ച് തമന്ന

ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നടി തമന്ന ഭാട്യ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്ന് വാര്‍ത്തകള്‍ വ്യാജം ആണ് എന്ന് തമ്മന്ന.

ദിലീപിനൊപ്പം മലയാളത്തിലേക്കില്ല; വാര്‍ത്ത‍ നിഷേധിച്ച് തമന്ന

ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നടി തമന്ന ഭാട്യ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്ന് വാര്‍ത്തകള്‍ വ്യാജം എന്ന് തമന്ന. ട്വിറ്ററിലൂടെയാണ് തമന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണം എന്ന് നടി നിര്‍ദ്ദേശിച്ചു.

ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തമന്ന ഭാട്യ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സംവിധായകന്‍ രതീഷ് അമ്പാട്ട് ഒരുക്കിയ ഒരു പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിച്ചിട്ടുണ്ടെന്നും ആ പരിചയമാണ് നടിയെ മലയാളത്തിലെത്തിക്കുന്നത് എന്നുമായിരുന്നു വാര്‍ത്തയ്ക്ക് അടിസ്ഥാനം.


എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തമന്ന. വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണമെന്നും, ഞാനൊരു ചിത്രം ചെയ്യുമ്പോള്‍ അത് ട്വിറ്ററിലൂടെ അറിയിക്കും എന്നും തമന്ന പറഞ്ഞു.

നിലവില്‍ ബാഹുബലി, ദേവി(എല്‍) എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് തമന്ന. തമിഴിലും തെലുങ്കിലുമായി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവിയില്‍ പ്രഭുദേവയാണ് നായകന്‍. തെലുങ്കില്‍ അഭിനേത്രി എന്നാണ് ചിത്രത്തിന്റെ പേര്. വിശാലിനൊപ്പം അഭിനയിക്കുന്ന കത്തി സണ്ടൈയാണ് മറ്റൊരു ചിത്രം

twitter thammana