മുഹമ്മദ് അസ്ലം കൊലപാതകം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി സൂചന; പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം

പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.

മുഹമ്മദ് അസ്ലം കൊലപാതകം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി സൂചന; പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം

കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന സൂചനകള്‍. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ ബേപ്പൂര്‍ സ്വദേശിയില്‍ നിന്നും വാടകയ്ക്ക് എടുത്ത ആളുകളെയും കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടവരെയും തേടി വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക റെയിഡുകള്‍ നടന്നു. സംഭവസ്ഥലത്തുനിന്നും ലഭിച്ച പ്രതിയുടെ വിരല്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാണ്. പ്രതികള്‍ ചികിത്സതേടിയിട്ടുണ്ട് എന്ന സംശയത്തില്‍ വടകര സഹകരണ ആശുപത്രിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്ന  അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. ഇതിനിടെ പുറമേരിയില്‍ ബോംബ് സ്‌ഫോടനശബ്ദം ഉണ്ടായെന്ന വിവരത്തെക്കുറിച്ച് പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബിന്റെ അവശിഷ്ടങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Read More >>