'സൂപ്പര്‍ ബഗ്‌സ് ബാക്ടീരിയ' ആന്‍റിബയോട്ടിക്കുകളെയും നിര്‍ജ്ജീവമാക്കുന്ന കൊലയാളി

മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ അമിതമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു എന്ന കാരണമാണ് ഇതിനു പിന്നില്‍. ശുചിത്വമില്ലായ്മയും ജനസംഖ്യാ വര്‍ധനവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു

1928 അലക്സാണ്ടര്‍ ഫ്ലമിംഗ് പെന്‍സിലിന്‍ കണ്ടുപിടിച്ചത്, വൈദ്യശാസ്ത്രത്തിന് ആധുനികതയുടെ മുഖം നല്‍കി. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം പില്‍ക്കാലത്ത് പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരം എന്നോണം ഉപയോഗിക്കുവാനും തുടങ്ങി. ക്യാന്‍സര്‍ മുതല്‍ ശസ്ത്രക്രിയകളില്‍ വരെയും, ചെറിയ ശാരീരിക അസ്വാസ്ഥ്യതകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഒറ്റമൂലികകളായി.

ഇതെല്ലം ഒരു പരിധി വരെ നല്ലതായിരുന്നു, എന്നാല്‍ ഇന്ന് ആന്റിബയോട്ടിക് മരുന്നുകളോട് ശരീരം പ്രതികരിക്കാതാകുന്ന ഗുരുതരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ശരീരത്തിന്‍റെ ഈ ആന്‍റിബയോട്ടിക്ക് വിരുദ്ധത 2050 തോടെ അപകടകരമായ സാഹചര്യത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. മരുന്നുകളോടു പ്രതികരിക്കാതിരിക്കുന്നത് തന്നെ പ്രതിവര്‍ഷം 10 മില്യണിലധികം പേരുടെ ജീവനെടുക്കും. മൃഗങ്ങളുടെ എണ്ണം വേറെ.


രോഗമുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയാന്‍ ശരീരത്തിന് കഴിയാതെ വരുന്നതാണ് ആന്‍റിബയോട്ടിക്ക് പ്രതിരോധം എന്ന അവസ്ഥ സൃഷ്ടിക്കുന്നത്. ഇതിന് കാരണമാകുന്നത് നമ്മള്‍ ഇന്ന് ശീലമാക്കിയിരിക്കുന്ന ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗവുമാണ്. നശിക്കപ്പെടാന്‍ കഴിയാത്ത വൈറസുകളെ സൃഷ്ടിക്കുകയാണ് മരുന്നുകളുടെ ഈ അമിതോപയോഗം എന്ന് തിരിച്ചറിയെണ്ടുന്ന കാലം അതിക്രമിചിരിക്കുകയാണ്. ഇത്തരം വൈറസുകളെ സൂപ്പര്‍ ബഗ് എന്നാണ് അറിയപ്പെടുന്നത്.

1980 കള്‍ക്ക് ശേഷം പുതിയ ആന്‍റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടില്ലായെന്നും അതിനാല്‍ തന്നെ വരുംക്കാലത്ത് ഇതിന്‍റെ ദൌര്‍ലഭ്യം പ്രതീക്ഷിക്കാവുന്നതാണ് എന്നും അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാരണം തന്നെ മരണനിരക്ക് വര്‍ധിക്കാനുള്ള കാരണമായി ലോകാരോഗ്യ സംഘടന ആരോഗ്യ സെക്രട്ടറി കെയ്ജി ഫുകുട ചൂണ്ടിക്കാണിക്കുന്നു. ആന്‍റിബയോട്ടിക്കുകളുടെ കാലത്തിനപ്പുറം അങ്ങനെയും ഒരു പ്രതിസന്ധി പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രോഗപ്രതിരോധശക്തി നശിക്കുന്നത് തന്നെയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണം.
.
ഇന്ത്യയിലെ നവജാത ശിശുക്കളില്‍ നല്ലൊരു സംഖ്യ ആന്‍റിബയോട്ടിക്ക് പ്രതിരോധം നഷ്ട്ടപ്പെട്ടതായി കണ്ടുവരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രതിവര്‍ഷം ഇപ്പോള്‍ ഇത്തരത്തില്‍ മരണപ്പെടുന്നത് പതിനായിരത്തോളം ശിശുക്കളാണ് എന്ന് കരുതപ്പെടുന്നു. സൂപ്പര്‍ ബഗ് രോഗികളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയില്‍ വളരെ കൂടുതലാണ്, പ്രത്യേകിച്ച് കുട്ടികളില്‍.

മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ അമിതമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു എന്ന കാരണമാണ് ഇതിനു പിന്നില്‍. ശുചിത്വമില്ലായ്മയും ജനസംഖ്യാ വര്‍ധനവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകാരിയായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ഏറ്റവുമധികം സഹായികരമാകുന്നത് ഇന്ത്യയാണ് എന്ന് പൊതുവേ വിലയിരുത്തപ്പെടുകയും ചെയ്യുന്നു.