പ്രകടനവുമായെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞ എസ്‌ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പ്രകടനം എത്തിയതോടെ ഇവരെ തടഞ്ഞ ചവറ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബനഡിക്ട് എന്നിവരെയാണ് വിദ്യാര്‍ഥികള്‍ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഫ്രാന്‍സിസിനെ രണ്ട് പ്രാവശ്യം വിദ്യാര്‍ത്ഥികള്‍ തല്ലി നിലത്തു വീഴ്ത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബനഡിക്ടിന്റെ തോളിലെ ബാഡ്ജ് വലിച്ചു പൊട്ടിച്ച ശേഷം തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച വിദ്യാര്‍ഥികള്‍ കൂടുതല്‍ പോലീസെത്തിയതോടെയാണ് മടങ്ങിപ്പോയത്.

പ്രകടനവുമായെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞ എസ്‌ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കൊല്ലത്ത് കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റ ഭാഗമായ മോക്ഡ്രില്‍ നടക്കുന്നതിനിടെ പ്രകടനവുമായെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞ എസ്‌ഐയും പോലീസുകാരനുമാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായത്. പോലീസിനെ ആക്രമിച്ച ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. കോളേജിന്റെ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തി വഴി വെട്ടിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. രാവിലെ മോക്ഡ്രില്ലിന്റെ ഭാഗമായി ചവറ സ്‌കൂളിലെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയാണ് വിദ്യാര്‍ഥി പ്രകടനം കടന്നു വന്നത്. ഈ സമയം തഹസീല്‍ദാറുടെയും പോലീസുദ്യോഗസ്ഥരുടെയും വാഹനം കടന്നു പോകുകയായിരുന്നു.


പ്രകടനം എത്തിയതോടെ ഇവരെ തടഞ്ഞ ചവറ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബനഡിക്ട് എന്നിവരെയാണ് വിദ്യാര്‍ഥികള്‍ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഫ്രാന്‍സിസിനെ രണ്ട് പ്രാവശ്യം വിദ്യാര്‍ത്ഥികള്‍ തല്ലി നിലത്തു വീഴ്ത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബനഡിക്ടിന്റെ തോളിലെ ബാഡ്ജ് വലിച്ചു പൊട്ടിച്ച ശേഷം തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച വിദ്യാര്‍ഥികള്‍ കൂടുതല്‍ പോലീസെത്തിയതോടെയാണ് മടങ്ങിപ്പോയത്.

പരിക്കേറ്റ പോലീസുകാര്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പ്രകടനം നിരോധിച്ചിരിക്കെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയതെന്ന് ചവറ സിഐ ഗോപകുമാര്‍ പറഞ്ഞു.

എന്നാല്‍ സംഭവ സ്ഥലത്ത് മോക് ഡ്രില്‍ നടക്കുന്നത് അറിഞ്ഞില്ലന്നും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പോലീസുകാരെ തടയുകയാണ് ചെയ്തതെന്നും പ്രകടനത്തിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.

Read More >>