ആത്മഹത്യാ ഭീഷണി; സമരം രണ്ടാം ദിവസത്തിലേക്ക്

സര്‍ക്കാര്‍ ജോലിക്കായി ആത്മഹത്യ ഭീഷണി മുഴക്കിയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിടുന്നു

ആത്മഹത്യാ ഭീഷണി; സമരം രണ്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കായി ആത്മഹത്യ ഭീഷണി മുഴക്കിയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിടുന്നു. തലസ്ഥാന നഗരത്തെ ഇന്നലെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സമരം രണ്ടാം ദിവസത്തേക്ക് കടന്നിട്ടും ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇന്നലെ നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കതാരിനോട് ശുപാശ ചെയ്യാമമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പു നല്‍കിയെങ്കിലും രേഖാമൂലം ഉറപ്പു നല്‍ക്കാതെ താഴെയിറങ്ങില്ലെന്ന് പ്രഖ്യാപിച്ചാണ് കെട്ടിടത്തിന് മുകളിലുള്ളവര്‍ സമരം തുടരുന്നത്.

ഇന്ത്യന്‍ റിസ‍ര്‍വ്വ് ബറ്റാലയനിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ആറു ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരഹാര സമരത്തിലായിരുന്നു. തങ്ങളുടെ ആവശ്യങ്ങളുടെ കാര്യത്തില്‍ തീരുമാനമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി മുഴക്കി ഇവര്‍ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയത്.ആറുമാസം മുമ്പ ഇതേ സംഘടയിലെ രണ്ടുപേര്‍ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള മറ്റൊരു കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ജില്ലാ കളക്ടറുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയാണ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കിയത്. 2010ലാണ് ഇന്ത്യന്‍ റിസര്‍വ്വ് ബാറ്റാലിയനിലേക്ക് റാങ്ക് ലിസ്റ്റ് പ്രസദ്ധീകരിച്ചത്.