തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: വീട്ടമ്മ കൊല്ലപ്പെട്ടു

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം തെരുവ്നായയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: വീട്ടമ്മ കൊല്ലപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം തെരുവ്നായയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. പുല്ലുവിള സ്വദേശി സിലുവമ്മയാണ് മരിച്ചത്. ഇവരുടെ കൈകാലുകൾ നായ്ക്കൾ കടിച്ചുതിന്ന നിലയിലായിരുന്നു.

ഇന്നലെ സന്ധ്യയോടെ വീടിനു പുറത്തിറങ്ങി കടപ്പുറത്തേക്കു പോയ സിലുവമ്മയെ  50ൽ പരം വരുന്ന നായകൂട്ടമാണ് ആക്രമിച്ചത്. സിലുവമ്മയേ കാണാതായതിനെ തുടര്‍ന്ന് അമ്മയെ അന്വേഷിച്ചു കടപ്പുറത്ത് എത്തിയ സെല്‍വരാജ് കടപ്പുറത്ത് നായകൂട്ടം സിലുവമ്മയേ കടിച്ചു വലിക്കുന്നതു കണ്ടു. അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ സെല്‍വരാജിനും കടിയേറ്റു. സിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും അവര്‍ അപ്പോഴേക്കും മരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ തെരുവ് നായയുടെ കടിയേറ്റ് പുല്ലുവിള സ്വദേശി ഡെയ്സിക്കു ഗുരുതര പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.