തെരുവുനായയെ കൊല്ലണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി നായയുടെ ഫോട്ടോ പതിപ്പിച്ച പരാതി നല്‍കണം

തെരുവുനായയെ കൊന്നാൽ സുപ്രീം കോടതി വിധിപ്രകാരം 5,000 രൂപ വരെ പിഴ ഈടാക്കാൻ വകുപ്പുണ്ട്. രണ്ടാം തവണയും കൊന്നാൽ രണ്ടു കൊല്ലം മുതൽ ഏഴു കൊല്ലം വരെ തടവും ലഭിക്കാം.

തെരുവുനായയെ കൊല്ലണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി നായയുടെ ഫോട്ടോ പതിപ്പിച്ച പരാതി നല്‍കണം

തെരുവ് നായകളെ വെടിവച്ചു കൊല്ലും, അടിച്ചുകൊല്ലും എന്നൊക്കെ പറയുന്നവരുടെ ശ്രദ്ധയ്ക്ക്...അത് അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല. നായ്ക്കള്‍ക്കുള്ള കൊട്ടേഷനുമായി റോഡില്‍ ഇറങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്,ഇതൊന്നും അറിയാതെ ചാടി കയറി പുറപ്പെട്ടാല്‍ ഉണ്ട തിന്നേണ്ടി വരും...

തെരുവുനായയെ കൊല്ലണമെന്നുണ്ടെങ്കിൽ ആദ്യം പൊലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫിസർക്കു പരാതി എഴുതി നൽകണം. പരാതിയുടെ കൂടെ നായയുടെ ഫോട്ടോയും വേണമെന്നാണ് ചട്ടമെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ മിക്ക സ്റ്റേഷൻ ഹൗസ് ഓഫിസർമാരും അതില്‍ അത്ര കടുംപിടുത്തം പിടിക്കാറില്ല.


പരാതി നല്‍കിയ ശേഷം പോലീസ് ഔദ്യോഗികമായി ഈ പരാതി കോടതിയില്‍ സമര്‍പ്പിക്കുകയും നായയെ കൊല്ലാന്‍ കോടതിയുടെയുടെ അനുവാദം തേടുകയും ചെയ്യും.

കോടതി അനുമതി ലഭിച്ചശേഷം നായപിടുത്തക്കാരെയും സ്ഥലത്തെ സർക്കാർ വെറ്ററിനറി സർജനെയും കൂട്ടി പോലീസ് നായയെ തേടിയിറങ്ങണം. നിയമപ്രകാരം ഫോട്ടോ നോക്കി വേണം നായയെ തിരിച്ചറിയേണ്ടത്. എന്നാല്‍ മിക്ക അവസരങ്ങളിലും പരാതിക്കാരന്‍ കാണിച്ചു കൊടുക്കുന്നതാണ് 'വേട്ടമൃഗം'. ഇവയെ കണ്ടെത്തിയ ശേഷം നായപിടുത്തക്കാരുടെ സഹായത്തോടെ വലവീശി ദേഹത്ത് പരുക്കുപറ്റാതെ അതിസൂക്ഷ്മമായി പിടികൂടണം. പ്രശ്നക്കാരനായ നായയെ തന്നെയാണു പിടിച്ചതെന്നതിനു സ്ഥലത്തെ പ്രമുഖരായ മൂന്നു വ്യക്തികളുടെ സാക്ഷ്യപത്രം കൂടി എസ്ഐ സംഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം.

അതിന് ശേഷം, ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കണം.  പരിശോധനയില്‍ പേയുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ കൊല്ലാൻ വകുപ്പുള്ളൂ. പേയില്ലാത്ത നായാണെങ്കിൽ അതിനെ വന്ധ്യംകരിച്ച ശേഷം പിടികൂടിയ അതേ സ്ഥലത്തു തിരിച്ചെത്തിക്കണം.

ശസ്ത്രക്രിയയ്ക്കിടെ നായ മരിച്ചാല്‍ ഡോക്ടർക്കെതിരെ ക്രിമിനൽ കേസെടുക്കാനും വകുപ്പുണ്ട്. വീട്ടിൽ വളർത്തുന്ന നായയെ തെരുവിലിറക്കിവിട്ടാലും ശിക്ഷയുണ്ട്.

നമ്മൾ വളർത്തുന്ന മൃഗം പൊതുസ്ഥലത്തു മറ്റുള്ളവരെ ഉപദ്രവിച്ചാൽ 25,000 രൂപ പിഴയും ഒരു വർഷത്തെ തടവും ലഭിക്കും. തെരുവുനായയെ കൊന്നാൽ സുപ്രീം കോടതി വിധിപ്രകാരം 5,000 രൂപ വരെ പിഴ ഈടാക്കാൻ വകുപ്പുണ്ട്. രണ്ടാം തവണയും കൊന്നാൽ രണ്ടു കൊല്ലം മുതൽ ഏഴു കൊല്ലം വരെ തടവും ലഭിക്കാം.

Read More >>