തെരുവുനായ പ്രശ്നത്തില്‍ നിന്ന് മോചനം വേണോ? മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും നായ്ക്കളുടെ വന്ധ്യംകരണവുമാണ് പരിഹാരമെന്ന് മൃഗസംരക്ഷണ വകുപ്പ്

റോഡിലുപേക്ഷിക്കുന്ന വളർത്തു നായ്ക്കളിൽ ഒരു വിഭാഗം തെരുവില്‍ അലഞ്ഞു തിരിയുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍ ജില്ലാ ഓഫീസര്‍ ഡോക്ടര്‍ കെ.എസ് തിലകന്‍ പറയുന്നു. മാത്രമല്ല തെരുവിൽ മാലിന്യം ഉപേക്ഷിക്കുന്നതും തെരുവു നായ്ക്കളെ അക്രമികളാക്കുന്നുണ്ട്. റോഡരികില്‍ തള്ളിയ മാലിന്യങ്ങളുടെ അടുത്താണ് നായകളെല്ലാം തമ്പടിക്കുക. മാത്രമല്ല സ്വന്തം ഭക്ഷണത്തിനടുത്തേക്ക് വരുന്നവരെ ആക്രമിക്കുന്ന സ്വഭാവവും നായ്ക്കൾക്കുണ്ടെന്നും ഡോക്ടർ പറയുന്നു.

തെരുവുനായ പ്രശ്നത്തില്‍ നിന്ന് മോചനം വേണോ? മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും നായ്ക്കളുടെ വന്ധ്യംകരണവുമാണ് പരിഹാരമെന്ന് മൃഗസംരക്ഷണ വകുപ്പ്

തൃശൂര്‍: തെരുവുനായ പ്രശ്‌നം കേരളത്തിലെ  സാമൂഹ്യ പ്രശ്‌നമായി മാറുമ്പോള്‍ അതിന്റെ ഉത്തരവാദി എറെക്കുറെ നമ്മള്‍ തന്നെയാണ്.  വീടുകളിലെ നാടന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കള്‍ പ്രസവിച്ചതിനു ശേഷം കുട്ടികളെ പുറത്ത് റോഡില്‍ ഉപേക്ഷിച്ചു കളയുന്നതില്‍ ഒരു വിഭാഗം തെരുവില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍ ജില്ലാ ഓഫീസറായ ഡോക്ടര്‍ കെ.എസ് തിലകന്‍ പറയുന്നു.

പല വീടുകളിലും , ചേരികളിലും കോളനികളിലും  നായ്ക്കളെ അഴിച്ചു വിട്ടാണ് വളര്‍ത്തുന്നത്. ഇവയും പിന്നീട് തെരുവു നായക്കൂട്ടത്തിലാണ് എത്തുന്നത്.  ഇവ പ്രസവിക്കുന്ന നായക്കുട്ടികളും തെരുവിലേക്കാണ് എറിയപ്പെടുന്നത്. വീട്ടിൽ വളർത്തുന്ന നല്ലയിനം നായകൾ നാടന്‍ നായകളുമായി ക്രോസിഗ് നടക്കുകയും ഇതിലൂടെ ഉണ്ടാകുന്ന നാടന്‍ നായക്കുട്ടികളെ വില്‍ക്കാന്‍  കഴിയാതെ വരുമ്പോൾ ചാക്കില്‍ കെട്ടി റോഡിലുപേക്ഷിക്കുന്നതും പതിവാണ്. ഇത്തരത്തിൽ ഉപേക്ഷിക്കുന്ന നായക്കുട്ടികളെ പലപ്പോഴും ആവശ്യക്കാർ കൊണ്ടു പോകാറുണ്ട്. എന്നാൽ ബാക്കി വരുന്നവ അലഞ്ഞു തിരിഞ്ഞു തെരുവുനായ വിഭാഗത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു എന്നും ഡോ. തിലകൻ പറയുന്നു.


[caption id="attachment_39828" align="alignleft" width="212"]f4ea5543-c12e-48d5-8f2b-9a29e454efbe ഡോ. കെ എസ് തിലകൻ[/caption]

തൃശൂര്‍ കോർപ്പറേഷൻ 2014-2015 സാമ്പത്തിക വര്‍ഷത്തിൽ പരീക്ഷിച്ച് വന്‍ വിജയമാക്കിയ 'ഏര്‍ളി ന്യൂട്ടറിങ്ങ് ഓഫ് ഡോഗ് ' എന്ന സംവിധാനം നായ്ക്കളുടെ പ്രജനനം തടയാൻ ഫലപ്രദമായി ഉപയോഗിക്കാമെന്നും  ഡോക്ടര്‍ തിലകന്‍ പറയുന്നു. നായ്ക്കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ വന്ധ്യംകരണം നടത്തിയതിനു ശേഷം വേണം വളർത്തേണ്ടത്. തൃശൂര്‍ കോപ്പറേഷനില്‍ ഇരുന്നൂറ്റി അമ്പതോളം നായക്കുട്ടികളെ ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയായ നായ്ക്കളിൽ വന്ധ്യംകരണം നടത്തുന്നത്  നെൽക്കതിരിൽ വളം വെക്കുന്നത് പോലെയാണെന്നും 'ഏര്‍ളി ന്യൂട്ടറിങ്ങ് ഓഫ് ഡോഗ് ' എന്ന സംവിധാനം വേരില്‍ കത്തി വെക്കുന്നതു പോലെയാണെന്നാണ് അനുഭവമെന്നും ഡോക്ടർ തിലകൻ പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ തൃശൂർ ജില്ലയിൽ കുറവാണെന്നും ഡോക്ടർ പറയുന്നു.

ഇതുമാത്രമല്ല ആളുകൾക്ക് തെരുവു നായ്ക്കളോടുള്ള സമീപനം കൂടി മാറേണ്ടതുണ്ടെന്നും   ഡോക്ടര്‍ എസ് തിലകന്‍ അഭിപ്രായപ്പെട്ടു.  നായ്ക്കളെ കാണുമ്പോൾ തന്നെ കല്ലെടുത്തു എറിയുന്ന പ്രവണത  സാധാരണമാണ്. ഇത്തരത്തിൽ ഉപദ്രവിച്ച നായ്ക്കള്‍ പിന്നീട് ആരെയെക്കിലും കാണുമ്പോള്‍ തന്നെ  ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.

റോഡരികിൽ  ഭക്ഷണ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തെരുവു നായ്ക്കളെ കൂടുതൽ ആക്രമണകാരികളാക്കുന്നു എന്നും ഡോക്ടർ പറയുന്നു.  റോഡരികില്‍ തള്ളിയ മാലിന്യങ്ങളുടെ അടുത്താണ് നായകളെല്ലാം തമ്പടിക്കുക. മാത്രമല്ല സ്വന്തം ഭക്ഷണത്തിനടുത്തേക്ക് വരുന്നവരെ ആക്രമിക്കുന്ന സ്വഭാവവും നായ്ക്കൾക്കുണ്ട്. ഭക്ഷണ സമയത്ത് നായ്ക്കളുടെ പരിസരത്തു കൂടി സഞ്ചരിക്കുന്നവർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ നിരവധിയാണെന്നും ഡോക്ടർ പറയുന്നു.   ജൂണ്‍ ,ജൂലൈ ,ആഗസ്റ്റ് മാസങ്ങളിലാണ് നായ്ക്കളുടെ പ്രജനന കാലം .  നായകള്‍ പൊതുവെ ആക്രമണ സ്വഭാവം കൂടുതല്‍ കാണിക്കുന്ന സമയമാണിതെന്നും  ഡോ. തിലകന്‍ പറയുന്നു.

ഓരോ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും, കോര്‍പ്പറേഷനുകളും മുന്നിട്ടിറങ്ങിവന്ന് തെരുവില്‍ മാലിന്യം വലിച്ചെറിയുന്നതിനും, വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ തെരുവു നായ പ്രശ്നത്തിൽ നിന്ന് മോചനം നേടാമെന്നും ഡോക്ടര്‍ തിലകന്‍ അഭിപ്രായപ്പെട്ടു.

ചിത്രം: തൃശൂര്‍ ജില്ലയിലെ മാഞ്ഞാംക്കുഴി ഡാം പരിസത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായ്ക്കുട്ടികള്‍