തലച്ചോറിന്‍റെ കുസൃതികള്‍ - ഹാലൂസിനേഷൻ

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ചിരിക്കുമ്പോൾ നമ്മൾ പറയാറുണ്ട്... അവർ മാലാഖമാരെ കണ്ടിട്ടാണ് ചിരിക്കുന്നതെന്ന്. കോമാ സ്റ്റേജിൽ മരണക്കിടക്കയിലുള്ള ഒരാളുടെ മുഖത്തെ ഭാവത്തിലും നമ്മൾ ചിന്തിക്കാറുണ്ട് - അവർ മറ്റാരെയോ കാണുന്നുണ്ടെന്ന്!

തലച്ചോറിന്‍റെ കുസൃതികള്‍ - ഹാലൂസിനേഷൻ

തലയ്ക്കുള്ളിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ... ചില ദിവസം ഗാഢമായ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുന്നത് പോലെ, അതുമല്ലെങ്കിൽ കാഴ്ചയിൽ മഞ്ഞുമൂടിയ പോലെയൊക്കെയുള്ള അനുഭവം! ചില നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഇത്തരം അനുഭവങ്ങൾ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടായിട്ടുണ്ട്. തലച്ചോറിന്റെ ഈ ചെറിയ കുസൃതി മാനസിക രോഗമല്ല ... ഹാലൂസിനേഷൻ എന്നറിയപ്പെടുന്ന മതിഭ്രമകരമായ അവസ്ഥയാണ്.


ശരീരത്തിനുള്ളിലും പുറത്തും നടക്കുന്ന കാര്യങ്ങൾ കാഴ്ചയിലൂടെയും, ശബ്ദത്തിലൂടെയും, അനുഭവത്തിലൂടെയും തിരിച്ചറിയാൻ തലച്ചോറിനു സാധിക്കും. ഒരാൾ എത്ര ഗാഡമായ ഉറക്കത്തിലാണെങ്കിൽ കൂടിയും തലച്ചോർ ഇക്കാര്യങ്ങളെ ശരിയാംവണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോഴെങ്കിലും അങ്ങനെയല്ല.

hallucination


ആരോഗ്യമുള്ള 70% ആളുകളും ഹാലൂസിനേഷൻ എന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. അനുഭവത്തിലെന്ന പോലെ സ്വപ്നങ്ങൾ ഉണ്ടാവുകയും, ഉറങ്ങിയെഴുന്നേറ്റാൽ പോലും അതിൽ നിന്നും മോചിതനാകാതെയിരിക്കുന്നതും അങ്ങനെയൊരു അവസ്ഥയാണ്. ഇതെല്ലാം ഹാലുസിനേഷൻ എന്ന അവസ്ഥയുടെ ഒന്നാം തലമായി കണക്കാം.

ഇനി മറ്റൊരു ഘട്ടമുണ്ട്. ഇവിടെ മതിഭ്രമത്തിന്റെയവസ്ഥ അൽപ്പം കൂടി രൂക്ഷമായിരിക്കും. ഇടയ്ക്കിടെ ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു കാണുകയും അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. മരിച്ചുപോയവരുമായി സംസാരിക്കാൻ കഴിയുക, ദൈവത്തിന്റെ ദർശനം ലഭിച്ചെന്നു അവകാശപ്പെടുക തുടങ്ങിയ പ്രവർത്തികളാണ് ഈ തലത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടി കാണിക്കുവാൻ കഴിയുക. ഇത്തരം അവസ്ഥകൾ ഇടയ്ക്കിടെ മാത്രം ഉണ്ടാവുകയും, അല്ലാത്തപ്പോൾ സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നത് കൊണ്ട് ഈ തലവും അധികം ഭയപ്പെടുത്താറില്ല.സാധാരണ ഗതിയിൽ ഇത്തരം മതിഭ്രമങ്ങൾ അപകടകരമായ അവസ്ഥയല്ല. അൽപ്പനേരം മാത്രം നീണ്ടു നിൽക്കുന്ന ഈ അവസ്ഥ തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ മാത്രം വൈദ്യസഹായം തേടേണ്ടതുള്ളു. സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്ന മതിഭ്രമത്തെ സ്കീസോഫ്രീനിയ എന്നറിയപ്പെടുന്നു. മനസ്സ് ഒട്ടും നിയന്ത്രണ വിധേയമല്ലാത്ത ഈ സാഹചര്യത്തിൽ നിർബന്ധമായും ചികിൽസ തേടേണ്ടതുണ്ട്. മറ്റേത് രോഗാവസ്ഥ എന്നതുപോലെയുള്ള മനോഭാവമായിരിക്കണം ഇത്തരം രോഗികളോടും ഉണ്ടായിരിക്കേണ്ടത്.

കാരണങ്ങൾ:

ഹാലൂസിനേഷൻ തലച്ചോറിന്റെ വ്യതിയാനമായതിനാൽ എന്തു കാരണങ്ങൾ കൊണ്ടാണ് ഇതു ഉണ്ടാകുന്നതെന്നു വ്യക്തമായി പറയാൻ കഴിയില്ല. ഉറക്കമില്ലായ്മ മുതൽ മാനസിക സമ്മർദ്ദങ്ങൾ, നൈരാശ്യം, ഭയം മറ്റ് രോഗാവസ്ഥ അവയുടെ ചികിൽസ തുടങ്ങിയവ എന്തും ഇതിനു കാരണമായി പറയാം. ചില മരുന്നുകളുടെ അമിതോപയോഗവും, അവയുടെ റിയാക്ഷനും ഹാലൂസിനേഷൻ സൃഷ്ടിക്കുന്നു.

അമിത മദ്യപാനമുള്ളവരിൽ ഗുരുതരമായ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതും ഹാലൂസിനേഷനിലൂടെയാണ്. കരൾ പണിമുടക്കുന്നു എന്നുള്ള സൂചനയാണിത്. മദ്യപാനം സോഷ്യൽ സ്റ്റാറ്റോ ആയിരിക്കുന്ന ഈ കാലത്തിൽ ആരോഗ്യമുള്ള പലരും മതിഭ്രമത്തിന്റെ ലക്ഷണങ്ങളുമായി ചികിൽസ തേടുന്നത് പുതുമയുള്ള കാര്യമല്ല.

അൽഷിമേഴ്സ് രോഗാവസ്ഥയുള്ളവർ പൂർണ്ണമായും ഈ അവസ്ഥയിലാണ്.

പരിഹാരം:

  • അപകടകരമായ അവസ്ഥയില്‍ മതിഭ്രമം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചികിത്സ തേടാന്‍ വൈകരുത്.

  • യോഗ ചെയ്യുന്നത് ഒരു നല്ല പരിധി വരെ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.

  • തലച്ചോറിനെ മയക്കുന്ന ഭക്ഷണ പാനീയങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക, പ്രത്യേകിച്ച് മദ്യപാനം, പുകവലി തുടങ്ങിയവ.

  • മനസ്സിന് സ്വസ്ഥതത പകരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.


ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ചിരിക്കുമ്പോൾ നമ്മൾ പറയാറുണ്ട്... അവർ മാലാഖമാരെ കണ്ടിട്ടാണ് ചിരിക്കുന്നതെന്ന്. കോമാ സ്റ്റേജിൽ മരണക്കിടക്കയിലുള്ള ഒരാളുടെ മുഖത്തെ ഭാവത്തിലും നമ്മൾ ചിന്തിക്കാറുണ്ട് - അവർ മറ്റാരെയോ കാണുന്നുണ്ടെന്ന്!

മറ്റെല്ലാ അവയവങ്ങളുടെ പ്രവർത്തനത്തെയും തലച്ചോറ് നിയന്ത്രിക്കുമ്പോൾ, തലച്ചോറിനെ നിയന്ത്രിക്കാൻ എന്താണുള്ളത് ?