ജെയ്ഷയുടെ ആരോപണങ്ങള്‍ കായികമന്ത്രാലയം അന്വേഷിക്കും; അന്വേഷണത്തിന് രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു

സ്‌പോര്‍ടസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ജെയ്ഷയുടെ ആരോപണങ്ങള്‍ കായികമന്ത്രാലയം അന്വേഷിക്കും; അന്വേഷണത്തിന് രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു

കൊച്ചി: ഒളിമ്പിക് മാരത്തണിനിടെ തനിക്കു സഹായത്തിനായി ആരുമില്ലായിരുന്നുവെന്ന മാരത്തോണ്‍ താരം ഒപി ജെയ്ഷയുടെ ആരോപണങ്ങള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളിയെങ്കിലും കായിക മന്ത്രാലയം അന്വേഷിക്കും. ജെയ്ഷയുടെ വെളിപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് കായികമന്ത്രാലയം തയ്യാറായത്. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് കായികമന്ത്രാലയം രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. സ്‌പോര്‍ടസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.


ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നുമായിരുന്നു ഫെഡറേഷന്റെ ന്യായീകരണം.

വനിതകളുടെ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്നായിരുന്നു ജയ്ഷയുടെ ആരോപണം. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും കുടിവെള്ളം, ഗ്ലൂക്കോസ്, എനര്‍ജി ജെല്ലുകള്‍ എന്നിവ മറ്റ് രാജ്യങ്ങള്‍ താരങ്ങള്‍ക്ക് നല്‍കും. എന്നാല്‍, മാരത്തണ്‍ ഓടുന്ന നിരത്തുകളിലുള്ള ഇന്ത്യന്‍ ഡെസ്‌കുകള്‍ കാലിയായിരുന്നെന്നും ജെയ്ഷ വെളിപ്പെടുത്തിയിരുന്നു.

Read More >>