ഉഷാ സ്കൂളിൽ അത്‌ലറ്റുകളെ ചികിത്സിക്കാൻ സ്പോർട്സ് മെഡിസിൻ വിഭാഗം ഡോക്ടർമാരുമില്ല; രോഗം വന്നാൽ മരുന്നുമായെത്തേണ്ടത് രക്ഷിതാക്കൾ; വാർത്ത പുറത്തറിയും മുൻപ് ഡോക്ടർമാരെ കണ്ടെത്താൻ നെട്ടോട്ട�

സ്‌പോര്‍ട്‌സ് സ്കൂളുകൾക്ക് പ്രത്യേകം വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്. SEM (സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിന്‍) വിദഗ്ദ്ധരായിട്ടുള്ള ഡോക്ടര്‍മാരാണ് അത്ലറ്റുകളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത്. ഉഷാ സ്‌ക്കൂളില്‍ ഇത്തരം ഡോക്ടര്‍മാര്‍ നിലവില്‍ ഇല്ല. ഇക്കാര്യം പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നെട്ടോട്ടമാരംഭിച്ചിരിക്കുകയാണ് സ്‌ക്കൂള്‍ അധികൃതര്‍

ഉഷാ സ്കൂളിൽ അത്‌ലറ്റുകളെ ചികിത്സിക്കാൻ സ്പോർട്സ് മെഡിസിൻ വിഭാഗം ഡോക്ടർമാരുമില്ല; രോഗം വന്നാൽ മരുന്നുമായെത്തേണ്ടത് രക്ഷിതാക്കൾ; വാർത്ത പുറത്തറിയും മുൻപ് ഡോക്ടർമാരെ കണ്ടെത്താൻ നെട്ടോട്ട�

ഉഷാ സ്‌കൂളിലെ അത്ലറ്റുകള്‍ക്ക് രോഗം വന്നാല്‍ മരുന്നുമായി ചെല്ലേണ്ടത് കുട്ടികളുടെ ബന്ധുക്കള്‍. സ്‌ക്കൂളില്‍ പേരിനു പോലും ഡോക്ടര്‍മാരില്ലാത്തതാണ് കാരണം. കുട്ടികളെ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കാണിക്കാതെ രോഗലക്ഷണങ്ങള്‍ പറഞ്ഞു മരുന്ന് വാങ്ങുന്ന അത്യന്തം അപകടകരമായ രീതിയാണ് ഇവിടെ പിന്തുടരുന്നത്.

സ്‌പോര്‍ട്‌സ് സ്കൂളുകൾക്ക് പ്രത്യേകം വൈദഗ്ധ്യമുളള ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്. SEM (സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിന്‍) വിദഗ്ധരായിട്ടുള്ള ഡോക്ടര്‍മാരാണ് അത്ലറ്റുകളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത്. ഉഷാ സ്‌ക്കൂളില്‍ ഇത്തരം ഡോക്ടര്‍മാര്‍ നിലവില്‍ ഇല്ല. ഇക്കാര്യം പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നെട്ടോട്ടമാരംഭിച്ചിരിക്കുകയാണ് സ്‌ക്കൂള്‍ അധികൃതര്‍. കോഴിക്കോട്ടെ ചില പ്രമുഖ സ്വകാര്യ ആശുപത്രികളിലെ SEM വിദഗ്ധര്‍ അല്ലാത്ത ഡോക്ടര്‍മാരെ തങ്ങളുടെ 'പതിവ്' ഡോക്ടര്മാരായി അവതരിപ്പിക്കാനുള്ള ശ്രമം ഉഷ സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട്.


പിടി ഉഷ മികച്ച കായികതാരമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ശേഷിയുളള പരിശീലകയുടെ വേഷം അവര്‍ക്കു ചേരുമോ എന്നു സംശയമാണ്. മികച്ച പരിശീലനം പകര്‍ന്നുനല്‍കാനാവശ്യമായ സാങ്കേതികജ്ഞാനവും തന്ത്രങ്ങളും അറിയുന്ന കോച്ചായി ഈ രംഗത്തെ വിദഗ്ധരില്‍ എത്രപേര്‍ പിടി ഉഷയെ അംഗീകരിക്കും എന്നു സംശയമാണ്.

ദേശീയ സ്‌കൂള്‍ മീറ്റില്‍ മറ്റാരെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളം. ഈ നാട്ടിലെ ഏറ്റവും മികച്ച പ്രതിഭകളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണ് പി ടി ഉഷയുടെ സ്‌ക്കൂള്‍. എന്നാല്‍ നാളിതുവരെയാണ് ഒളിമ്പിക്‌സില്‍ ശ്രദ്ധേയമായ ഒരു പ്രകടനം ഉഷയുടെ കുട്ടികള്‍ സംഭാവന ചെയ്തിട്ടില്ല.

ഇക്കാര്യങ്ങളില്‍ ഭൗതിക സാഹചര്യങ്ങളുടെ കുറവിനെയാണ് ഉഷ കുറ്റം പറയുന്നത്. അതേസമയം അക്കാദമിക്ക് ലഭിച്ച തുകകളുടെ കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്നുമില്ല. അങ്ങനെ ചെയ്താല്‍ കേരളത്തിലെ കായിക പ്രേമികള്‍ ഉഷക്കൊപ്പം നില്‍ക്കും - കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റി കോച്ച് നാരദാ ന്യൂസിനോട് പറഞ്ഞു.

ടിന്റുവിന്റെ റണ്ണിങ് സ്‌റ്റൈല്‍ കണ്ടാല്‍ അറിയാം അവള്‍ക്ക് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി ഓടാന്‍ കഴിയില്ലെന്ന്. പല മീറ്റുകളിലും ആ കുട്ടി അത് ആവര്‍ത്തിച്ചു. എന്നിട്ടും ആ രീതി മാറ്റി പരീക്ഷിക്കാന്‍ ഉഷ തയ്യാറായില്ല എന്നത് അത്ഭുതകരമാണ് - കോച്ച് പറയുന്നു.

മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉഷക്ക് കഴിയുന്നില്ലെങ്കില്‍ അതിനു കഴിയുന്ന പരിശീലകരെ ഉപയോഗപ്പെടുത്തുകയും ലഭ്യമാകുന്ന ഫണ്ടുകള്‍ മുഴുവന്‍ വിനിയോഗിച്ച് സുതാര്യമായി അടിസ്ഥാനസൗകര്യവികസനം നടത്തുകയുമാണ് വേണ്ടത്. കഴിവുള്ള താരങ്ങളെ മുരടിപ്പിച്ച് വളര്‍ത്തുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണ്.

Read More >>