മകളെ കൊന്ന വൈദികരെ നിയമത്തിന് മുന്നിലെത്തിക്കാൻ സിനിമാക്കഥയെ വെല്ലുന്ന അന്വേഷണം; അമ്മ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ നാരദാ ന്യൂസിന്

മകള്‍ ഫാത്തിമ സോഫിയ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പോലീസ് എഴുതി തള്ളിയ കേസാണ് പള്ളിമേടയില്‍ വെച്ചു വൈദികന്‍ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ഈ അമ്മ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി കൊല നടത്തിയ വാളയാര്‍ പള്ളിയിലെ വൈദികനായിരുന്ന ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംരക്ഷിക്കുകയും കുറ്റം മറച്ചു വെക്കുന്നതിന് സഹായിക്കുകയും ചെയ്ത ബിഷപ്പ് ഉള്‍പ്പടെയുള്ള അഞ്ച് വൈദികരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.

മകളെ കൊന്ന വൈദികരെ നിയമത്തിന് മുന്നിലെത്തിക്കാൻ സിനിമാക്കഥയെ വെല്ലുന്ന അന്വേഷണം; അമ്മ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ നാരദാ ന്യൂസിന്

ആരോഗ്യരാജുമായി ശാന്തി റോസിലി നടത്തിയ സംഭാഷണം

[audio mp3="http://ml.naradanews.com/wp-content/uploads/2016/08/9360021860-Fr-Arokiyaraj.mp3"][/audio]

ഫാ.കുളന്ത രാജുമായി നടത്തിയ സംഭാഷണം

[audio mp3="http://ml.naradanews.com/wp-content/uploads/2016/08/fr-Vg-Kulandiraj-919976174700.-27.02.2015.mp3"][/audio]

ഫാ.മദല മുത്തുവുമായി നടത്തിയ സംഭാഷണം

[audio mp3="http://ml.naradanews.com/wp-content/uploads/2016/08/Vf-Mathulamuthu_9496232624.mp3"][/audio]


പാലക്കാട്: പൊലീസ് രേഖകളിൽ ആത്മഹത്യയായി ഒതുങ്ങിയ മകളുടെ ഓർമ്മകളെ ഒന്നരവർഷത്തോളം പിന്തുടർന്ന് ഒരമ്മ മരണത്തിനു പിന്നിലെ സത്യം കണ്ടെത്തുക. സിനിമാക്കഥകളെ വെല്ലുംവിധത്തിൽ സംഭവത്തിലെ കുറ്റവാളികളെ സകലതെളിവുകളോടുംകൂടി നിയമത്തിനു മുന്നിലേക്ക് ഇട്ടെറിഞ്ഞുകൊടുക്കുക. വിശ്വസിക്കാൻ പ്രയാസം തോന്നും.

കോയമ്പത്തൂർ സ്വാമിയാർ സ്ട്രീറ്റിലെ എസ് സഹായരാജിന്റെ ഭാര്യ ശാന്തി റോസിലിയെ സംബന്ധിച്ച് ഇത് സ്വയം ഭരമേല്പിച്ച നിയോഗമായിരുന്നു. അദ്ധ്യാത്മികതയുടെ വെൺകുപ്പായത്തിനടിയിലെ ക്രിമിനലുകളെ സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടുമ്പോൾ സഭ ഭ്രഷ്ടുകല്പിച്ചതോ പള്ളിയിൽ നിന്നു പുറത്താക്കിയതോ ഒന്നും ആ അമ്മയ്ക്കു വിഷയമായില്ല. മകളെ കൊന്ന ആരോഗ്യരാജ് എന്ന വൈദികനെ മാത്രമല്ല, ഇയാളെ സംരക്ഷിക്കാനായി റോമിലേക്കയച്ച ബിഷപ്പും സഹവൈദികരും അടക്കമുള്ള ഗൂഢസംഘത്തെ മുഴുവനായും തങ്ങളുടെ ചെയ്തികൾക്ക് ഉത്തരവാദികളാക്കാൻ ഇവർ കാണിച്ച വിപധിധൈര്യം അഭിനന്ദനാർഹമാണ്.

[caption id="attachment_36915" align="alignleft" width="300"]santhi ശാന്തി റോസിലി[/caption]

ഫാത്തിമ സോഫിയ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് പോലീസ് എഴുതി തള്ളിയ കേസാണ് പള്ളിമേടയില്‍ വെച്ചു വൈദികന്‍ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ഈ അമ്മ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി കൊല നടത്തിയ വാളയാര്‍ പള്ളിയിലെ വൈദികനായിരുന്ന ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംരക്ഷിക്കുകയും കുറ്റം മറച്ചു വെക്കുന്നതിന് സഹായിക്കുകയും ചെയ്ത ബിഷപ്പ് ഉള്‍പ്പടെയുള്ള അഞ്ച് വൈദികരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ മെല്‍ക്യൂര്‍, ലോറന്‍സ്, മദലെ മുത്തു, മുന്‍ പുരോഹിതന്‍ കുളന്തരാജ്, കോയമ്പത്തൂര്‍ രൂപതയിലെ ബിഷപ്പ് ഡോ തോമസ് അക്വിനോര്‍ എന്നിവരാണ് അറസ്റ്റിലായത്.

പത്താം ക്ലാസ്സുമാത്രമുള്ള ശാന്തി റോസിലിക്ക് ഫോണിലെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് കാര്യമായ ഗ്രാഹ്യമില്ല. സാധാരണ ബേസ്മോഡൽ ഫോണ്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഉപയോഗിക്കാന്‍ കഴിയുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനോ  ഇംഗ്ലീഷ് വായിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാനോ ഇവര്‍ക്കറിയില്ല. പക്ഷെ ഇവർ മകളുടെ ഘാതകരെ കുടുക്കിയത് ഫോണ്‍ സംഭാഷണത്തിലൂടെയാണ്. മകള്‍ മരിച്ചു ഒന്നര വര്‍ഷത്തിനു ശേഷം  മകളെ കൊന്ന ആരോഗ്യരാജുമായും ആരോഗ്യരാജിനെ സഹായിച്ച മറ്റു വൈദികരുമായും ഈ അമ്മ ഫോണിലൂടെ സംസാരിച്ച് വിദഗ്ധമായി വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതികളെ കുടുക്കിയത്. ഇവര്‍ക്ക് ഒരിക്കലും ഫോണില്‍ കാള്‍ റെക്കോര്‍ഡ് ചെയ്യാനോ മറ്റു വിവരങ്ങളോ ഇല്ലെന്ന് അറിയാവുന്നത് കൊണ്ട്  പ്രതികള്‍ ഫോണിലൂടെ നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. കേസ് ഒരിക്കലും ആരു വിചാരിച്ചാലും പുനഃരന്വേഷിക്കില്ലെന്നും പ്രതികൾ ധരിച്ചു.

മകളുടെ മരണം ആത്മഹത്യയാണെന്ന് കരുതി ജീവിക്കുമ്പോഴാണ് അവര്‍ക്ക് മകള്‍ മരിച്ചു കിടന്ന ഫോട്ടാകള്‍ ലഭിച്ചത്. ശാന്തിയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി   ഭര്‍ത്താവ് മാറ്റി വെച്ച ഫോട്ടോകളായിരുന്നു അത്. ഫോട്ടോയിൽ മുകളുടെ മുഖത്ത് പലയിടത്തും അടി കൊണ്ട് വീര്‍ത്ത പാടുകളുണ്ടായിരുന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു. ഫോട്ടോ കണ്ടപ്പോള്‍ സംശയം തോന്നിയ അവർ  മകളുടെ മുറി പരിശോധിച്ചു. അവിടെ നിന്ന് മകളെഴുതിയ കത്ത് ലഭിച്ചു.

[caption id="attachment_36918" align="alignleft" width="169"]letter-pic
ഫാത്തിമ സോഫിയ എഴുതിയ കത്ത്[/caption]'  നീ താന്‍ എന്‍ വാഴ്കൈ കെടുത്തത് ' ( നീയാണ് എന്റെ ജീവിതം നശിപ്പിച്ചത്) എന്ന് തമിഴില്‍ തുടങ്ങി ബാക്കിയെല്ലാം ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി നീ മാത്രമായിരിക്കുമെന്ന് പറയുന്നുണ്ട്. മരണത്തിന് ഒരു മാസം മുമ്പാണ് കത്ത് എഴുതിയിരുന്നത്. മകൾ പുറത്തു നിന്നുള്ള ഒരാളുമായി ഇടപഴകിയിട്ടുണ്ടെങ്കില്‍ അത് ഫാദര്‍ ആരോഗ്യരാജുമായാണ് എന്ന് ശാന്തി റോസിലിക്ക് അറിയാമായിരുന്നു. തുടര്‍ന്ന് 33 തവണയാണ് ശാന്തി റോസിലി ബിഷപ്പിനെ കാണാന്‍ പോയത്. എന്നാൽ ഒരിക്കല്‍ പോലും ഇവരെ കാണാന്‍ ബിഷപ്പ് തയ്യാറായില്ല. സോഫിയയുടെ മരണത്തിന് 15  ദിവസത്തിനു ശേഷം പള്ളിയില്‍ വെച്ച് ബിഷപ്പ് അന്വേഷണം നടത്തുകയും ആരോഗ്യ രാജാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ബിഷപ്പ് തന്നെ മുൻകയ്യെടുത്ത് റോമിലേക്ക് വിട്ടതായും ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു.

മകള്‍ മരിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ശാന്തി റോസി മകളെ കൊന്ന ആരോഗ്യരാജിനെ വിളിച്ചത്.  മകള്‍ തന്റെ മുമ്പില്‍ വന്നു നിന്നു കരയുന്നതായി സ്വപ്നം കാണുന്നതായും എന്തിനാണ് എന്നെ കൊന്നതെന്നും മകള്‍ ചോദിക്കുന്നതായും എല്ലാം പറഞ്ഞാണ് ശാന്തി റോസിലി സംസാരം തുടങ്ങുന്നത്. ' അവളെ താന്‍ കഴുത്ത് ഞെരിച്ചു കൊന്നെന്നും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ മരിച്ചെന്ന് പറയാന്‍ പറഞ്ഞത് പോലീസുകാരാണെന്നും ഇക്കാര്യം പള്ളിയിലെ മറ്റു വൈദികര്‍ക്കും ബിഷപ്പിനും അറിയാമെന്നും ആരോഗ്യരാജ് പറയുന്നുണ്ട്. മരണം നടന്നിട്ടു കുറെ കാലമായതിനാലും പോലീസിന്റെ പിന്തുണയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഒരു പുനരന്വേഷണം ഉണ്ടാവില്ലെന്ന ഉറപ്പിലാണ് അയാള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ശാന്തി റോസിലി മറ്റു എല്ലാ പ്രതികളുമായി സംസാരിക്കുന്നുണ്ട്.

[caption id="attachment_36300" align="alignright" width="267"]father ഫാ. ആരോഗ്യ രാജ്[/caption]

2013 ജൂലായ് 22 നാണ് ശാന്തി റോസിലിയുടെ മകള്‍ ഫാത്തിമ സോഫിയ കൊല്ലപ്പെടുന്നത്. ശാന്തി റോസിലിയുടെ ഭർതൃമാതാവ് കോയമ്പത്തൂരിലെ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്ന സമയമായിരുന്നു അത്. രാവിലെ പത്തരയോടെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോൾ മകൾ കൈവീശി കാണിച്ചാണ് യാത്രായാക്കിയത്. അമ്മായിയമ്മയുടെ അടുത്ത് ഐ .സി.യുവില്‍ ഇരിക്കുമ്പോള്‍ ഫാത്തിമ റോസിലിയുടെ ഫോണിലേക്ക് ഒരു ഫോൺ കാള്‍ വന്നു. 'കൊന്നിട്ടേന്‍, കൊന്നിട്ടേന്‍ 'എന്നായിരുന്നു ഫോണില്‍ പറഞ്ഞത്. അറിയാത്ത നമ്പര്‍ ആയതിനാലും ഐ സി യുവിനുള്ളില്‍ ആയതിനാലും ഉടനെ തിരിച്ചു വിളിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോള്‍ ഇവരുടെ പള്ളിയിലെ ഫാദറായിരുന്ന ആരോഗ്യരാജാണ്  ഫോണ്‍ എടുത്തത്. 'സോഫിയ ആത്മഹത്യ ചെയ്തു' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ശാന്തി റോസിലിക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആരോഗ്യരാജിനെ പരിചയപ്പെടുമ്പോള്‍ സോഫിയയ്ക്ക് പതിനൊന്നു വയസാണ് പ്രായം. പൊതുവെ ആരോടും സംസാരിക്കാത്ത നാണം കുണുങ്ങിയായ പെണ്‍കുട്ടിയായിരുന്നു സോഫിയ.  ആരോഗ്യരാജിന്  സോഫിയയുടെ  കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്.  ദൈവത്തിന് തുല്യമായാണ് ഫാദറിനെ കണ്ടിരുന്നതെന്ന് ശാന്തി റോസിലി പറയുന്നു. ഏതാണ്ട് ആറു വര്‍ഷത്തിനടുത്ത് കോയമ്പത്തൂര്‍ പള്ളിയില്‍ സേവനം അനുഷ്ടിച്ച ശേഷം വാളയാര്‍ ചന്ദ്രപുരം സെന്റിലാസ് ചര്‍ച്ചിലേക്ക് സ്ഥലം മാറി പോയിരുന്നു. .അവിടെയെത്തിയിട്ടും സോഫിയയുടെ കുടുംബവുമായി ഫാദര്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

പിന്നീട് പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ആരോഗ്യരാജിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഫാത്തിമ സോഫിയയെ വാളയാര്‍ ചന്ദ്രപുരം പള്ളിയില്‍ സണ്‍ഡേ ക്ലാസ്സിന് ചേര്‍ത്തു. ശനിയാഴ്ച്ച രാവിലെ ഫാദര്‍ ആരോഗ്യരാജ് തന്നെ ഫാത്തിമ സോഫിയയെ സ്വന്തം കാറില്‍ കയറ്റി വാളയാര്‍ പള്ളിയിൽ കൊണ്ടു പോകും. ശനിയാഴ്ച്ച ക്ലാസ്സിനു ശേഷം അവിടത്തെ കന്യാസ്ത്രീമാരുടെ ഹോസ്റ്റലില്‍ താമസിച്ച് ഞായറാഴ്ച്ചത്തെ ക്ലാസ്സ് കഴിഞ്ഞ ശേഷം ആരോഗ്യരാജ് തന്നെയാണ്  കോയമ്പത്തൂരിലെ വീട്ടില്‍ തിരിച്ചു കൊണ്ടാക്കുന്നതും.

ഇത്  കുറച്ചു നാള്‍ തുടര്‍ന്നു വന്നു. ഇതിനിടയിലാണ് ഫാത്തിമ സോഫിയ കൊല്ലപ്പെടുന്നത് .പള്ളിമേടയില്‍ ഫാത്തിമയുമായി സംസാരിക്കുന്നതിന്നിടെ ഒരാള്‍ വന്നെന്നും അയാളോട് സംസാരിച്ച് തിരികെ എത്തിയപ്പോള്‍ ചുരിദാറിന്റെ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന ഫാത്തിമ സോഫിയെ കണ്ടെന്നും ഷാള്‍ മുറിച്ചെടുത്ത് കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവെ കാറില്‍ തന്റെ മടിയില്‍ കിടന്നാണ് സോഫിയ മരിച്ചതെന്നുമാണ് ആരോഗ്യരാജ് അന്ന് പറഞ്ഞിരുന്നത്. രണ്ടു വര്‍ഷത്തോളം ഇവരും ഇതു തന്ന വിശ്വസിച്ചു. പോലീസും കേസ് ആത്മഹത്യയാക്കി മാറ്റി. ആത്മഹത്യയുടേയും മറ്റും കാരണം അന്വേഷിച്ച് തുമ്പുണ്ടാക്കാന്‍ പറ്റാത്ത കേസെന്ന് പറഞ്ഞാണ്  പോലീസ് അന്വേഷണം  അവസാനിപ്പിച്ചത്.

ഫാദറിനെതിരേയും പള്ളിക്കെതിരേയും  പരാതിയുമായി ശാന്തി റോസിലി രംഗത്തെത്തിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ പലവിധത്തില്‍ ശ്രമം ഉണ്ടായി.  ശാന്തി റോസിലിയും കുടുംബവും വഴങ്ങിയില്ല.  തുടർന്ന് ഇവരെ പള്ളിയിൽ നിന്ന് പുറത്താക്കി. പള്ളിയില്‍ എന്ത് നടന്നാലും പുറത്തറിയിക്കാതെ പള്ളി കമ്മിറ്റിയില്‍ ഒതുക്കി നിര്‍ത്തണമെന്നായിരുന്നു ബിഷപ്പും മറ്റും പറഞ്ഞത്.  മകളെ കൊന്നതെന്ന് ഫാദറാണ് എന്ന് പുറത്ത് പറഞ്ഞപ്പോൾ ഇവരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി.  എത്ര ഭീഷണി നേരിട്ടാലും മകളുടെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്നും അതുവരെ ഈ പോരാട്ടം തുടരുമെന്നും ശാന്തി റോസിലി നാരദ ന്യൂസിനോട് പറഞ്ഞു.

 

Read More >>