സിദ്ധിക്കും ജയസൂര്യയും ഫുക്രിയിലൂടെ ഒന്നിക്കുന്നു

സിദ്ധിഖിന്റെ പുതിയ സിനിമയ്ക്ക് പേര് കണ്ടെത്തിയത് ഉറുദുവില്‍ നിന്നാണ്. ഫുക്രി എന്ന വാക്കിന് 'ഞാന്‍' എന്നാണ് അര്‍ത്ഥം.

സിദ്ധിക്കും ജയസൂര്യയും ഫുക്രിയിലൂടെ ഒന്നിക്കുന്നു

ജയസൂര്യയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ചിത്രീകരണം സെപ്തംബര്‍ 23 ന് കൊച്ചിയിലാരംഭിക്കും. പുതിയ സിനിമയ്ക്ക് പേര് കണ്ടെത്തിയത് ഉറുദുവില്‍നിന്നാണെന്ന് സിദ്ധിക്ക് പറഞ്ഞു. 'ഫുക്രി' എന്ന വാക്കിന് 'ഞാന്‍' എന്നാണ് അര്‍ത്ഥം.

പേരില്‍ വായിച്ചെടുക്കാന്‍ കഴിയുന്ന നര്‍മ്മം സിനിമയുടെ കഥാന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ് എന്നും അദ്ദേഹം സൂച്ചിപിച്ചു.

ജയസൂര്യ, ലാല്‍, ശശികുമാര്‍,ജനാര്‍ദ്ദനന്‍, ഭഗത്മാനുവല്‍, ഹരീഷ്, നിയാസ് ബക്കര്‍, രമേഷ്പിഷാരടി, ജോജ്ജുജോര്‍ജ്ജ്, ശിവദാസ്മട്ടന്നൂര്‍, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നായികയെ തീരുമാനിച്ചിട്ടില്ല.

ജയസൂര്യയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ  ലാല്‍ അവതരിപ്പിക്കും. സിദ്ധിക്കിനും ജെന്‍സോജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്.