മലയാളിയായ ശ്രീ ശ്രീനിവാസന്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍

ഇന്ത്യയുടെ മുന്‍ അംബാസ്സഡറും സംസ്ഥാന ഉന്നത വിദ്യാഭാസ കൌണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടിപി ശ്രീനിവാസന്റെ മകനാണ് ശ്രീ ശ്രീനിവാസന്‍

മലയാളിയായ ശ്രീ ശ്രീനിവാസന്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍

മലയാളിയായ ശ്രീ ശ്രീനിവാസൻ(45) ന്യൂയോർക്ക് നഗരത്തിന്റെ ചീഫ് ഡിജിറ്റൽ ഓഫിസർ ആയി നിയമിക്കപ്പെട്ടു. ന്യൂയോര്‍ക്ക്‌ നഗരത്തിലെ പൊതുജനസേവനവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ഇന്ത്യയുടെ മുന്‍ അംബാസ്സഡറും സംസ്ഥാന ഉന്നത വിദ്യാഭാസ കൌണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടിപി ശ്രീനിവാസന്റെ മകനാണ് ശ്രീ ശ്രീനിവാസന്‍.

അദ്ധ്യാപകന്‍ കൂടിയായ ശ്രീ ശ്രീനിവാസന്‍ 20 വര്‍ഷത്തോളം കൊളംബിയ സര്‍വ്വകലാശാലയില്‍ സമൂഹ മാധ്യമ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.തുടര്‍ന്ന് 2013-ല്‍ അമേരികയിലെ പ്രശസ്തമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ഡിജിറ്റല്‍ ഓഫീസറായിരുന്നു. ന്യൂയോര്‍ക്ക് ചീഫ് ഡിജിറ്റല്‍ ഓഫീസറായി അദ്ദേഹത്തെ തിരഞ്ഞെടുത്ത വിവരം മേയർ ബിൽ ദെ ബ്ലാസിയോയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


80 ലക്ഷത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ സാങ്കേതിക മേഖലയുടെ മേല്‍നോട്ടം വഹിക്കുക എന്നത് വെല്ലുവിളിയാണെന്ന് ചുമതലയേറ്റ ശേഷം ശ്രീ ശ്രീനിവാസന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. യുഎസ്സിലെ മറ്റു നഗരങ്ങളും ന്യൂയോര്‍ക്കിന്റെ മാതൃക പിന്തുടരുന്നതിനാല്‍ ന്യൂ യോര്‍ക്കിലെ ടെക്നോളജി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍  നിരീക്ഷിക്കപ്പെടാറുണ്ട്.ഒരു മികച്ച ഡിജിറ്റൽ പോളിസിക്കു ജനജീവിതത്തെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും മികച്ച 30 ഡിജിറ്റൽ ഇന്ത്യക്കാരിൽ ഒരാളായി ജീക്യൂ ഇന്ത്യ 2011ൽ തിരഞ്ഞെടുത്തയാളാണ് ശ്രീനിവാസൻ.

Read More >>