വാഴപ്പഴത്തിന്റെ വില കുതിക്കുന്നു; കിലോയ്ക്ക് 100 രൂപ വരെ വില; ഓണസദ്യയ്ക്ക് ഇത്തവണ ചെലവ് കൂടും

കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയാണ് നേന്ത്രപ്പഴത്തിന്റെ വില. ചെറുപഴങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത് നേരത്തെ കിലോവിന് 15ഉം 20ഉം രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് നിലവില്‍ 40ഉം 50ഉം രൂപ വിലയുണ്ട്.

വാഴപ്പഴത്തിന്റെ വില കുതിക്കുന്നു; കിലോയ്ക്ക് 100 രൂപ വരെ വില; ഓണസദ്യയ്ക്ക് ഇത്തവണ ചെലവ് കൂടും

കോഴിക്കോട്: നേന്ത്രപ്പഴത്തിന്റെ വില കുതിച്ചു കയറുന്നു. കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയാണ് നേന്ത്രപ്പഴത്തിന്റെ വില. ചെറുപഴങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത് നേരത്തെ കിലോവിന് 15ഉം 20ഉം രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് നിലവില്‍ 40ഉം 50ഉം രൂപ വിലയുണ്ട്.

പഴ വില കുതിച്ചു കയറിയതോടെ മലയാളിയുടെ പ്രിയപ്പെട്ട പലഹാരം പഴമ്പൊരിയും ഹോട്ടലുകളില്‍ കണ്ടുകിട്ടാതായി. ഇത്രയധികം തുകയ്ക്ക് പഴം വാങ്ങി പഴംപൊരി നിര്‍മിച്ച് വില്‍ക്കുമ്പോള്‍ വലിയ നഷ്ടം ഉണ്ടാകുന്നുവെന്നാണ് ചെറുകിട ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. പഴമ്പൊരിയുടെ വില വര്‍ധിപ്പിച്ചാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ അത് വാങ്ങാതിരിക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ പഴംപൊരി മിക്കയിടങ്ങളിലും കാണാന്‍പോലും കിട്ടുന്നില്ല.

സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്ന വാഴപ്പഴത്തിന്റെ വരവ് ഗണ്യമായികുറഞ്ഞിട്ടുണ്ടെന്ന് അന്തര്‍സംസ്ഥാന ചരക്ക് വാഹന ഡ്രൈവര്‍ ആയ അനീഷ് നാരദാ ന്യൂസിനോട് പറഞ്ഞു. ഇത് തന്നെയാണ് സംസ്ഥാനത്ത് വാഴപ്പഴത്തിന്റെ വിലവര്‍ദ്ധനവ് ഉണ്ടാവാനുള്ള കാരണം.

ഇത്തവണ മലയാളിയുടെ ഓണസദ്യയ്ക്ക് ചെലവുകൂടാന്‍ വാഴപ്പഴത്തിന്റെ വില വര്‍ദ്ധനവ് പ്രധാനകാരണമാകുമെന്നാണ് ഇപ്പോഴത്തെ വിപണി സൂചനകള്‍. എന്നാല്‍ സംസ്ഥാനത്തെ പ്രാദേശിക കൃഷി ഗ്രൂപ്പുകള്‍ ഓണവിപണി ലക്ഷ്യം വച്ചുകൊണ്ട് വാഴക്കൃഷി നടത്തിയിട്ടുണ്ട്. ഇവ ഓണവിപണിയില്‍ എത്തിയാല്‍ വില വര്‍ദ്ധനവ് ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വാഴപ്പഴ മാര്‍ക്കറ്റ്.

Read More >>