ഷാജി ജേക്കബ് നോക്കിയാൽ വസ്ത്രം ഉരിഞ്ഞുപോകുന്നതുപോലെ തോന്നുമെന്ന് വിദ്യാർത്ഥിനികൾ; കടംവാങ്ങിയ പണം മടക്കിക്കൊടുത്ത പെൺകുട്ടിയോട്  പകരം "മറ്റെന്തെങ്കിലും സമ്മാനം" മതിയെന്ന് അധ്യാപകൻ; ന്യാ�

കാലടി സർവകലാശാലയിലെ എം എ മലയാളം നാലാം സെമസ്റ്റർ വിദ്യാർത്ഥികൾ ഷാജി ജേക്കബിനെതിരെ ഉയർത്തിയത് അതിഗുരുതരമായ ആരോപണങ്ങൾ. ആരോപണങ്ങൾ ശരിവെച്ച അന്വേഷണകമ്മിറ്റി കടുത്ത ശിക്ഷയാണ് ശിപാർശ ചെയ്തത്.

ഷാജി ജേക്കബ് നോക്കിയാൽ വസ്ത്രം ഉരിഞ്ഞുപോകുന്നതുപോലെ തോന്നുമെന്ന് വിദ്യാർത്ഥിനികൾ; കടംവാങ്ങിയ പണം മടക്കിക്കൊടുത്ത പെൺകുട്ടിയോട്  പകരം "മറ്റെന്തെങ്കിലും സമ്മാനം" മതിയെന്ന് അധ്യാപകൻ; ന്യാ�

"അസുഖം വന്ന് ആശുപത്രിയിൽ പോയപ്പോൾ സാറാണ് പണം തന്നത്. അത് തിരിച്ചു കൊടുത്തപ്പോൾ പണം തിരികെ വേണ്ട, പിന്നീട് നീ എനിക്ക് എന്തെങ്കിലും സമ്മാനം ഇതിനു പകരമായി തന്നാൽ മതിയെന്നു പറഞ്ഞു. എന്റെ മുടി കൂടുതൽ കട്ടു ചെയ്തപ്പോൾ അദ്ദേഹം ചീർപ്പു തന്നു. പിന്നീട് കാണുമ്പോൾ നീ അതുകൊണ്ടു ചീകുന്നില്ലേ എന്ന് ആവർത്തിച്ചു ചോദിക്കും... സാർ ഇടയ്ക്കിടയ്ക്കു ഫോൺ ചെയ്യും. ഒരു കാര്യവും ഇല്ലാതെ തന്നെ. അതുകൊണ്ട് ഞാൻ ഫോൺ വെയ്ക്കും. അതിന്റെ പേരിൽ എന്നോടു ദേഷ്യപ്പെടുന്നു''


കാലടി സർവകലാശാലയിലെ എം എ നാലാം സെമിസ്റ്റർ വിദ്യാർത്ഥിനി ഡോ. ഷാജി ജേക്കബിനെതിരെ വിമെൻസ് കംപ്ലെയിന്റ് കമ്മിറ്റിയ്ക്കു നൽകിയ മൊഴിയിലെ ഭാഗമാണ് മുകളിലുദ്ധരിച്ചത്. വിദ്യാർത്ഥികളൊറ്റക്കെട്ടായി ഈ അധ്യാപകനെതിരെ അന്നുയർത്തിയത് കേൾക്കുന്നവരുടെ ചോര തിളപ്പിക്കുന്ന ആരോപണങ്ങൾ. പരാതിയ്ക്കു മേൽ പ്രാഥമികാന്വേഷണം നടത്തിയ അധ്യാപികയും ആരോപണങ്ങൾ പരിശോധിച്ച സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുമെല്ലാം എത്തിച്ചേർന്നത്, ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന നിഗമനത്തിലും.

ഫെമിനിസത്തെക്കുറിച്ചു പറഞ്ഞാൽ മറ്റ് അധ്യാപകരൊന്നും ചെയ്യാത്ത വിധത്തിൽ സെക്സിനെക്കുറിച്ചും സെക്സ് വീഡിയോയെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനാകുമെന്ന് കുട്ടികൾ ആരോപിച്ചു.. സ്ത്രീ ശരീരം തിരശ്ചീനമാണെന്നും പുരുഷശരീരം ലംബമാണെന്നുമാണ് ദ്വയാർത്ഥ സൂചനയുളള മറ്റൊരു പരാമർശം.

പാഠ്യവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോ സംശയം ചോദിക്കുന്നതിനോ ഇദ്ദേഹത്തിന്റെ കാബിനിൽ ചെല്ലാൻ തങ്ങൾക്കു ഭയമായിരുന്നുവെന്ന് പെൺകുട്ടികൾ ഏകസ്വരത്തിൽ പരാതിപ്പെട്ടു. അദ്ദേഹത്തിന്റെ മുമ്പിൽ എന്തെങ്കിലും ചർച്ച ചെയ്യാനിരുന്നാൽ പതിവായി അദ്ദേഹത്തിന്റെ നോട്ടം അസ്ഥാനത്താണ്''; "സെമിനാർ ഡിസ്കഷൻ ചെയ്യാൻ പോകുമ്പോൾ അദ്ദേഹം മുഖത്തു നോക്കിയല്ല സംസാരിക്കുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും അദ്ദേഹത്തിന്റെ നോട്ടം പോകും. അഞ്ചുമിനിട്ടു  പോലും അദ്ദേഹത്തോടു നേരിട്ടു സംസാരിക്കാൻ പെൺകുട്ടി എന്ന നിലയിൽ തനിക്കു കഴിയില്ലെ"ന്നായിരുന്നു ഒരു കുട്ടിയുടെ മൊഴി.

IMG-20160827-WA0006
സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് കുട്ടികളെ സംബോധന ചെയ്തിരുന്നതെന്നും പരാതിയുണ്ട്. പട്ടിയെന്നും കഴുതയെന്നുമായിരുന്നു സംബോധന. മറ്റു പെൺകുട്ടികളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമൊക്കെ സഭ്യേതരമായ പരാമർശങ്ങൾ ക്ലാസിൽ നടത്താറുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഒരു പെൺകുട്ടി ആൺകുട്ടിയോട് സംസാരിച്ചാൽ അപവാദം പറയുക, സൌന്ദര്യമില്ലെന്ന് പെൺകുട്ടികളെ ആക്ഷേപിക്കുക എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ. കവിതയെഴുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ ടിസി വാങ്ങി പോകണമെന്ന ആജ്ഞ ക്ലാസു തുടങ്ങിയ ദിവസം തന്നെ കുട്ടികൾക്കു നൽകിയിരുന്നുവെന്നും മൊഴികളുണ്ട്.

അക്കാദമിക് കാര്യങ്ങളിലും വിവേചനവും അവഹേളനവും മാനസികപീഡനവുമാണ് അധ്യാപകനിൽ നിന്നും കുട്ടികൾക്ക് ലഭിച്ചത്. ഇന്റേണൽ മാർക്കിന്റെ അധികാരിയെന്ന നിലയിൽ ക്രൂരനായ ഏകാധിപതിയെ നാണിപ്പിക്കുംവിധമുളള പെരുമാറ്റമാണ് ഷാജി ജേക്കബിൽ നിന്നുണ്ടായത് എന്ന് പല മൊഴികളും സാക്ഷ്യപ്പെടുത്തുന്നു.

"സെമിനാർ ചെയ്യുന്ന സന്ദർഭങ്ങളിൽ രാഷ്ട്രീയമായി എന്റെ ആശയങ്ങളെ അടിച്ചമർത്താൻ ശ്രമിക്കും. സ്വന്തം ഇഷ്ടത്തിന് പേപ്പർ പ്രെസന്റു ചെയ്യുന്നതിനുളള സ്വാതന്ത്ര്യം തരികയില്ല. എന്റെ സർഗാത്മകത എല്ലാ രീതിയിലും നശിപ്പിച്ചത് അദ്ദേഹമാണ്" എന്നായിരുന്നു ഒരു കുട്ടിയുടെ മൊഴി.

"സെമിനാർ ഡിസ്കഷൻ വന്നാൽ അദ്ദേഹത്തിന്റെ views ഉള്ള ബുക്കുകൾ മാത്രമേ refer ചെയ്യാൻ പാടുള്ളൂ. വേറെ അഭിപ്രായം പറയുന്ന books, teachers, students ഒന്നും ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറല്ല. സെമിനാറിൽ സ്വന്തം അഭിപ്രായം പറയാൻ പാടില്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു" എന്നിങ്ങനെ ഗുരുതരമായ ഒട്ടേറെ ആക്ഷേപങ്ങൾ ഷാജി ജേക്കബിനെക്കുറിച്ച് വിദ്യാർത്ഥികൾ നിരത്തിയിരുന്നു.

ഇവയോരോന്നും വിശദമായി പരിശോധിച്ച ശേഷമാണ് വിമെൻസ് കംപ്ലൈൻ കമ്മിറ്റി ഡോ. ഷാജി ജേക്കബിനെതിരെ നടപടിയെടുത്തത്.

Read More >>