കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാരദാ സ്റ്റിംഗ് ഓപ്പറേഷൻ: തങ്ങളുയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ എന്ന് എസ്എഫ്ഐ

വിദ്യാഭ്യാസക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവാണ് നാരദാ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാരദാ സ്റ്റിംഗ് ഓപ്പറേഷൻ: തങ്ങളുയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ എന്ന് എസ്എഫ്ഐ

വിദ്യാഭ്യാസക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവാണ് നാരദാ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ അഭിപ്രായപ്പെട്ടു. കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മുൻ വർഷങ്ങളിൽ എസ്എഫ്ഐ പ്രതിഷേധവുമായി ചെന്നിട്ടുണ്ട്.  മാനേജ്‌മെന്റ് സീറ്റുകളിൽ മുൻകൂട്ടി ധാരണയുണ്ടാക്കുന്ന രീതിയുള്ളതിനാലാണ് ഇത്തരം സീറ്റുകൾ സർക്കാരിന് വിട്ടുനൽകാതിരിക്കുന്നതെന്നും വിജിൻ പറഞ്ഞു.


നാരദാ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരം എസ്എഫ്ഐ ശക്തിപ്പെടുത്തുകതന്നെ ചെയ്യും. പൊതുസമൂഹത്തിനു മുന്നിൽ വന്നിട്ടുള്ള ഇത്തരം തെളിവുകൾ ചർച്ചചെയ്യപ്പെടേണ്ടതാണെന്നും എം വിജിൻ നാരദാ ന്യൂസിനോട് പറഞ്ഞു.


കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍ഐ സീറ്റിന് നാലരക്കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതുവരെ നടന്നിട്ടുള്ള മെഡിക്കല്‍ അഡ്മിഷന്‍ മുഴുവന്‍ പുനഃപരിശോധിക്കണമെന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് മുഖ്യമന്ത്രി  പിന്മാറണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Read More >>