എടിഎം ഉപയോഗിച്ചവര്‍ പിന്‍നമ്പര്‍ മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ്

തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്.

എടിഎം ഉപയോഗിച്ചവര്‍ പിന്‍നമ്പര്‍ മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം ആല്‍ത്തറയിലെ എസ്ബിഐ എടിഎം ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളില്‍ ഉപയോഗിച്ചവര്‍ ഉടന്‍തന്നെ രഹസ്യ പിന്‍ നമ്പര്‍ മാറ്റണമെന്നു പോലീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ആല്‍ത്തറയിലെ എടിഎം ഉപയോഗിച്ചവര്‍ വ്യാപകമായ തട്ടിപ്പിനിരയായതിനെ തുടര്‍ന്നാണ് പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യ പിന്‍ ഉപയോഗിക്കുന്നത് ദൃശ്യമാകാന്‍ പ്രത്യേക കാമറകളും കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നുവെന്ന് അനേവഷണത്തില്‍ കണ്ടെത്തിയിരുന്നു.

പണം നഷ്ടപ്പെട്ടവരുടെ പരാതികളെ തുടര്‍ന്ന് തലസ്ഥാനത്ത് വെള്ളയമ്പലത്തെ കൗണ്ടറുകളില്‍ പോലീസ് പരിശോധന തുടങ്ങി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്‌ടോ എന്ന പരിശോധനയിലാണ് പോലീസ് ഇപ്പോള്‍.

Read More >>