സത്നംസിംഗ് കൊലപാതകം : പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സത്യാഗ്രഹം ആരംഭിക്കുന്നു

സത്നാം സിംഗിനൊപ്പം സെല്ലില്‍ ഉണ്ടായിരുന്നവരുടെ മര്‍ദ്ദനമാണ്‌ മരണകാരണം എന്ന് ബി.സന്ധ്യ ഐപിഎസ് നേതൃത്വം നല്‍കിയ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംശയങ്ങള്‍ പ്രകടിപ്പിക്കുകയും പുനരന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു

സത്നംസിംഗ് കൊലപാതകം : പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സത്യാഗ്രഹം ആരംഭിക്കുന്നു

അമൃതാനന്ദമയി മഠത്തില്‍നിന്നും പോലീസ് പിടിച്ചുകൊണ്ടുപോയ ബീഹാര്‍ സ്വദേശി സത്നംസിംഗ് കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ്  സത്യാഗ്രഹം ആരംഭിക്കുന്നു.

ഓഗസ്റ്റ് നാലിന് സെക്രട്ടറിയേറ്റു പടിക്കലാണ് ഹരീന്ദ്രകുമാര്‍ സിംഗിന്റെ സത്യാഗ്രഹമിരിക്കുന്നത്. സത്യാഗ്രഹം പ്രമുഖ സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും.അതിനുശേഷം ഉച്ചക്ക് രണ്ടുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് പുനഃരന്വേഷണം നടത്താനുള്ള അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.


നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമൃതാനന്ദമയി മഠത്തില്‍നിന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, അദ്ദേഹത്തെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവച്ചാണ് സത്‌നാം സിംഗ് കൊല്ലപ്പെടുന്നത്. സത്നാം സിംഗിനൊപ്പം സെല്ലില്‍ ഉണ്ടായിരുന്നവരുടെ മര്‍ദ്ദനമാണ്‌ മരണകാരണമെന്ന് ബി.സന്ധ്യ ഐപിഎസ് നേതൃത്വം നല്‍കിയ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംശയങ്ങള്‍ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു.

നാളെ, ഓഗസ്റ്റ് 4-ന് സത്നാം സിംഗ് മരിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുകയാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തില്‍ പുനഃരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ഹരീന്ദ്ര കുമാര്‍ സിംഗ് രണ്ടു വര്‍ഷം മുമ്പ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി പരിസരത്ത് നിരാഹാരസത്യാഗ്രഹവും നടത്തി. എന്നിട്ടും വിഷയത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല.

Read More >>