അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഹോട്ടല്‍ ജോലിക്ക്

നീല ടീ ഷർട്ടും തൊപ്പിയും ധരിച്ച് ഓർഡർ എടുക്കാനെത്തുന്ന പെൺകുട്ടി തങ്ങളുടെ പ്രസിഡന്റിന്റെ മകളാണെന്ന് പലർക്കും അവിശ്വസനീയമാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഹോട്ടല്‍ ജോലിക്ക്

സാഷ ഒബാമ എന്ന 15 കാരി തന്റെ ഇത്തവണത്തെ വേനലവധി ചെലവഴിക്കുന്നത് ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയായിട്ടാണ്. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കുടുംബത്തിന്റെ പ്രിയപ്പെട്ട ഹോട്ടലിലാണ് സാഷാ ഇപ്പോൾ ജോലി നോക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ്റ് ബറാക്ക് ഒബാമയുടെയും, ഭാര്യ മിഷേല്‍ ഒബാമയുടെയും മൂത്ത മകളാണ് സാഷ.

നടാഷ എന്ന ഓഫീഷ്യൽ പേരിലാണ് സാഷ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രഥമ 'മകളുടെ സുരക്ഷയ്ക്കായി മഫ്തിയിൽ 6 സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയുണ്ട്.


ഒരു പെൺകുട്ടിയും, അവൾക്ക് സമീപത്തായി എപ്പോഴും 6 പുരുഷൻമാരും പുതിയതായി  ജോലിക്കെത്തിയപ്പോൾ റെസ്റ്റോൻറിലെ ഇതര ജീവനക്കാർക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. കാര്യം മനസ്സിലാക്കിയപ്പോൾ  പ്രസിഡന്റിനോടും കുടുംബത്തോടും ആരാധന കലർന്ന ബഹുമാനമായി അത് മാറി.

080316sashace004


മറ്റെല്ലാ ജോലിക്കാരും ചെയ്യുന്ന ജോലികൾ സാഷയും ചെയ്യും. ഹോട്ടലിൽ എത്തുന്നവരുടെയടുക്കൽ പോയി അവരുടെ ഓർഡർ സ്വീകരിച്ചു, അവർക്ക് വിളമ്പി നൽകുകയും അനുബന്ധ പ്രവൃത്തികൾ സാധാരണക്കാരിയായ ഒരു വെയ്റ്ററസിനെ പോലെ നിർവ്വഹിക്കുകയും ചെയ്യും. നീല ടീ ഷർട്ടും തൊപ്പിയും ധരിച്ച് ഓർഡർ എടുക്കാനെത്തുന്ന പെൺകുട്ടി തങ്ങളുടെ പ്രസിഡന്റിന്റെ മകളാണെന്ന് പലർക്കും അവിശ്വസനീയമാണ്.

ഒന്നോ രണ്ടോ സുരക്ഷാ ഉദ്യോഗസ്ഥർ സാഷയുടെ സമീപത്തായി എവിടെയെങ്കിലും എപ്പോഴും ഉണ്ടാകും. ബാക്കിയുള്ളവർ അല്പം മാറി സുരക്ഷാ വാഹനങ്ങളിലായിരിക്കും ഉണ്ടാവുക. ഇവരെല്ലാം മഫ്തിയിൽ ആയതിനാൽ, ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുമാകില്ല.

download (1)

ഹോട്ടലിന്റെ സമയക്രമത്തിനനുസരിച്ച് സാഷ കൃത്യസമയത്ത് ജോലിക്കെത്തും. തന്നെ തിരിച്ചറിയുന്നവർക്ക് മുമ്പിൽ മാത്രം സ്വയം പരിചയപ്പെടുത്തുന്ന സാഷ തന്റെ ഈ വേനലവധിക്കാല ജോലിയിൽ അതീവ സന്തുഷ്ടയാണ്.

തന്റെ മക്കൾ സാധാരണക്കാരെ പോലെ വളരണം എന്ന അമ്മയുടെ ആഗ്രഹവും, മക്കൾ തൊഴിലിന്റെ മഹത്യം മനസ്സിലാക്കണമെന്ന അച്ഛന്റെ ആദർശവുമാണ് സാഷ ഒബാമയുടെ പിന്തുണ.

വേനലവധിക്കാലം ഇങ്ങനെയും ചെലവിടാമെന്ന സന്ദേശമാണ് സാഷ തന്റെ കൂട്ടുകാർക്ക് നൽകുന്നത്.Read More >>