ഒളിമ്പിക്സ്: സാനിയ-ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

സാനിയ - ബൊപ്പണ്ണ സഖ്യം ഇന്ന് ക്വാര്‍ട്ടറില്‍ ആന്‍ഡി മറെ - ഹെതര്‍ വാട്ട്സണ്‍ ജോഡിക്കെതിരെ

ഒളിമ്പിക്സ്: സാനിയ-ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

റിയോ: ടെന്നിസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ഒളിമ്പിക്സ്  മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ - ജോണ്‍ പീര്‍സ് സംഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്.

സ്‌കോര്‍ 7-5, 6-4.

നേരത്തെ പേസ് - ബൊപ്പണ്ണ സഖ്യം പുരുഷ വിഭാഗം ഡബിള്‍സിലും, സാനിയ - പ്രാര്‍ത്ഥന സഖ്യം വനിതാ വിഭാഗം ഡബിള്‍സിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍  ബ്രിട്ടന്റെ ആന്‍ഡി മറെയും ഹെതര്‍ വാട്‌സനുമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍. ഇന്നു രാത്രി പതിനൊന്നരയ്ക്കാണ് മത്സരം.

Read More >>